വ്യാജ പാസ്സ് ഉപയോഗിച്ച് മണല്‍ കടത്ത്,ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു
കാസര്‍കോട്:വ്യാജ പാസ്സ് ഉപയോഗിച്ച് മണല്‍ കടത്തിയ മൂന്നോളം വാഹനങ്ങള്‍ വെള്ളിയാഴ്ച രാത്രി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ജില്ലയില്‍ അനധികൃതമായി നടക്കുന്ന മണല്‍ക്കടത്ത്, കോഴിക്കടത്ത്, കള്ളക്കടത്ത് എന്നിവ തടയുന്നതിനാണ് പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാഹനങ്ങള്‍ കണ്ടു കെട്ടുന്നതള്പ്പെടെയുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു.