മഞ്ചേശ്വരം ∙ ഇടുങ്ങിയ ദേശീയപാതകളും കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണറോഡുകളും മാത്രമാണ് ഇടതു വലതുമുന്നണികൾ മഞ്ചേശ്വരത്തിനു നൽകിയതെന്നു മുൻ എംപി അബ്ദുല്ലക്കുട്ടി പറഞ്ഞു. വോർക്കാടിയിലെ ബക്രബൈലിൽ എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രിയുടെ തെരഞ്ഞെടുപ്പു പര്യടന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി വികസനത്തെ അഭിനന്ദിച്ചതിന്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്നു പുറത്താക്കിയവരാണു പിന്നോക്കം നിൽക്കുന്ന മഞ്ചേശ്വരത്ത് വികസനം നടപ്പാക്കിയെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് തേടുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂർ ബാലക്യഷ്ണൻ, സംസ്ഥാന സമിതിയംഗം വി.ബാലക്യഷ്ണ ഷെട്ടി, വിജയൻ വട്ടിപ്പുറം, മണ്ഡലം വൈസ് പ്രസിഡന്റ് ദുമപ്പ ഷെട്ടി, ജനറൽ സെക്രട്ടറിമാരായ ഹരീഷ് നാരം പാടി, മനുലാൽ മേലത്ത്, പ്രഭുജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരഷെട്ടി, ഗോപാല ഷെട്ടി അരിബയലു, വിദ്യാനന്ദ, യു.സദാശിവ എന്നിവർ പ്രസംഗിച്ചു.