പി ആർ ഡി യുടെ ‘ഇനിയും മുന്നോട്ട്’ വീഡിയോ പ്രദർശനം തൃക്കരിപ്പൂരിൽനിന്ന് പ്രയാണം തുടങ്ങി
തൃക്കരിപ്പൂർ: സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷം കാസർകോട് ജില്ലയിൽ നടപ്പിലാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളുമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന വീഡിയോ ഹ്രസ്വചിത്ര പ്രദർശനം ‘ഇനിയും മുന്നോട്ട്’ ജില്ലാ അതിർത്തിയായ കാലിക്കടവിൽ എം.രാജഗോപാലൻ എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസർഗോഡ്, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിലായി 150 കേന്ദ്രങ്ങളിൽ പ്രദർശനം സംഘടിപ്പിക്കും.
കാലിക്കടവിൽ നടന്ന ചടങ്ങിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ,.ടി. കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാളെ ഹൊസ്ദുർഗ് താലൂക്കിൽ പിലിക്കോട് തൃക്കരിപ്പൂർ വലിയ പറമ്പ പടന്ന പഞ്ചായത്തുകളിൽ പ്രദർശനം സംഘടിപ്പിക്കും