മഞ്ചേശ്വരത്ത് യുവാവിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
മഞ്ചേശ്വരം: യുവാവിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിനടുത്തെ ഗംഗാധര- സുന്ദരി ദമ്പതികളുടെ മകന് മനീഷ് കുമാറി (25)ന്റെ മൃതദേഹമാണ് ഉച്ചിലയില്‍ റയില്‍വെ ട്രാക്കില്‍ കാണപ്പെട്ടത്.ഇന്നലെ രാവിലെ കുത്താറിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നെന്ന് പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു. സഹോദരങ്ങള്‍: മഹേശ, രതീശ, ബിന്ധ്യ, മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.ഇന്നു രാവിലെ സംസ്ക്കരിച്ചു.