ജില്ലാ പഞ്ചായത്തിന്റെ റോഡ് വികസനം ബസ് കാത്തിരുപ്പ് കേന്ദ്രത്തെ നോക്കുകുത്തിയാക്കി ചെങ്കള ബേർക്കയിൽ സംഭവിച്ചത് ഇങ്ങനെ
കാസർകോട്: ബസ് കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തിയാവുന്നു. ചെങ്കള പഞ്ചായത്തിലെ നാലാം മൈൽ – ചേരൂർ റോഡിൽ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ കാലയളവിൽ നാലാംമൈൽ – ബേർക്ക ജംഗ്ഷൻ വരെ റോഡ് വീതി കൂട്ടി മെക്കാഡാം ടാറിംഗ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബേർക്ക ജംഗ്ഷനിൽ ഓവു ചാൽ നിർമ്മിക്കുന്നതിനുള്ള സ്ഥലപരിമിതി മൂലം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചവിട്ടു പടികൾ പൊളിച്ച് ‘മാറ്റി അതിനു മുകളിലൂടെ ഓവുചാൽ നിർമ്മിക്കുകയായിരുന്നു.. എന്നാൽ പണി കഴിഞ്ഞ് കൊല്ലം ഒന്നായിട്ടും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് യാത്രക്കാർക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. തറനിരപ്പിൽ നിന്ന് രണ്ടടിയോളം ഉയർന്നതു കൊണ്ട് യാത്രക്കാർക്ക് ഇതിനകത്തേക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനൊരു പരിഹാരം കാണാൻ നാളിതുവരെ കരാറുകാരനോ, ജനപ്രതിനിധികളോ ശ്രമിച്ചിട്ടില്ല. സ്കൂൾ കുട്ടികളും തൊഴിലാളികളും മറ്റ് യാത്രകാരും ഇതു മൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഇതിനൊരു പരിഹാരം ബന്ധപ്പെട്ടവർ കണ്ടെത്തി ബസ് കാത്തിരിപ്പ് കേന്ദ്രം ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.