മഞ്ചേശ്വരം : യുഡിഎഫ് ഭരണകാലത്തു സമ്പത്തിന്റെ 75 ശതമാനവും നിയന്ത്രിച്ചിരുന്നതു മുസ്ലിം ലീഗായിരുന്നുവെന്നും മന്ത്രിമാരും എംഎൽഎമാരും പല തവണ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ഉണ്ടായിട്ടും വികസനം മാത്രം ഇന്നും മണ്ഡഡലത്തിന് അന്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂർ ബാലകൃഷ്ണൻ പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലം എൻഡിഎ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിന്റ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയും എംഎൽഎയും ഫണ്ടുകൾ ചിലവഴിച്ചതു സ്വന്തം പാർട്ടിയുടെയും കുടുംബത്തിന്റയും പുരോഗതിക്കാണെന്ന് അദ്ദേഹം ആരോപിച്ചു.