തെരഞ്ഞെടുപ്പ് മുന്നൊരുക്കം:ആവേശം അലതല്ലി ഐഎന്‍എല്‍ ജില്ലാ കണ്വെന്ഷന്
കാഞ്ഞങ്ങാട്: നിയസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ഐ.എന്‍.എല്‍ കാഞ്ഞങ്ങാട്ട് നടത്തിയജില്ലാ കണ്‍വെന്‍ഷനില്‍ ആവേശം അലതല്ലി, കണ്‍വെന്‍ഷനും മുനിസിപ്പല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി സാരഥികള്‍ക്കുള്ള സ്വീകരണവും ഐ.എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. മൊയ്തീന് കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി . മുസ്ലീം ലീഗിന്റെ ക്രിമിനലുകളാല്വധിക്കപ്പെട്ട ഔഫ് അബ്ദുല്‍ റഹിമാന്‍ സമാശ്വാസഫണ്ട് ഐ.എന്‍ എല്‍ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ധീന് ഹാജി ഔഫിന്റെ കുടുംബത്തെ ഏല്പിക്കുന്നതിന് വേണ്ടി നാഷണല്‍ വുമന്‍സ് ലീഗ് ജില്ലാ പ്രസിഡണ്ട്ജമീല ടീച്ചറെയും കാഞ്ഞങ്ങാട് നഗര കൗണ്‍സലര്‍മാരായ ഫൗസിയ നജ്മയെയും ഏല്പിച്ചു.
പിന്നീട് ഔഫിന്റെ വീട്ടിലെത്തി ഫണ്ട് കുടുംബത്തിന് കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബറായി തെരഞ്ഞെടുത്ത ശംസുദ്ധീന്‍ അരിഞ്ചിരക്ക് കണ്‍വെന്‍ഷനില്‍ വെച്ച് സ്വീകരണം നല്കി. സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം. മാട്ടുമ്മല്‍ ഹസ്സന്, സി.എം.എ ജലീല്‍, ഹംസ മാസ്റ്റര്‍, ഇക്ബാല്‍ മാളിക, റിയാസ് അമനടുക്കം ഹനീഫ ഹാജി., ഹാരിസ്ബെഡി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന്.ബില്‍ടക് അബ്ദുല്ല, പള്ളിക്കര പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് നാസ് നീന്,അഡ്വഷേക് ഹനീഫ്. ഹനീഫ് കടപ്പുറം, മഹാദ് പടുപ്പ്, എം.കെ.ഹാജി,ഖലീല്‍ എരിയാല്‍, കാദര്‍ പാറ പള്ളി,എ സി മഹമൂദ് ഹാജി,മുസ്ഥഫ തോരവളപ്പ്, താജുദ്ധീന്‍ മൊഗ്രാല്‍,.അബ്ദുല്‍ റഹിമാന്‍ കൂളിയങ്കാല്‍, മുഹമ്മദ് ഹാജി, ഇ.എല്‍.നാസര്‍. അബ്ദുല്‍ ലത്തീഫ്, ഹമീദ് മുക്കോട്ട്, സി.എച്ച്.ഹസൈനാര്‍, മുത്തലി കുളിയങ്കാല്‍. ഇബ്രാഹിം മൂപ്പ,ശാഫി സന്തോഷ് ,ഇബ്രാഹിം ഹാജി പളളിപ്പുഴ, മൊയ്തു ഹദ്ദാദ്, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, കുഞ്ഞാമു നെല്ലിക്കുന്ന്, സാദിഖ് കടപ്പുറം, ശാഫി കട്ടക്കാല്‍, തറവാട് അബ്ദുല്‍ റഹിമാന്‍, മമ്മു കോട്ടപ്പുറം, തുടങ്ങിയവര്‍ സംബന്ധിച്ചു.