പയ്യന്നൂർ ഫയർ സ്റ്റേഷനിലെ റെസ്ക്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
പയ്യന്നൂർ: വെള്ളൂർ ജെന്റ്സ് അംഗൻവാടിക്ക് സമീപത്തെ കെ ശ്രീജിത്ത് (34) പ്രഭാത നടത്തത്തിനിടെ വീടിന് സമീപം കുഴഞ്ഞ് വീണ് മരണമടഞ്ഞു.
പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ ഓഫീസറാണ്.
കുഞ്ഞിമംഗലം മുച്ചിലോട്ടെ ഗോവിന്ദൻ (കുഞ്ഞമ്പു) അന്തി തിരിയന്റെയും ഇ വി തങ്കമണിയുടെയും മകനാണ്.
ഭാര്യ: ചഞ്ചിത പട്ടുവം
സഹോദരങ്ങൾ: ശ്രീലത (തായിനേരി), ശ്രീലേഖ (കടന്നപ്പള്ളി)
മൃതദേഹം വൈകീട്ട് 4.30 ന് ജെന്റ്സ് ക്ലബ്ബിൽ പൊതു ദർശനത്തിന് വെക്കും സംസ്ക്കാരം വൈകു. 5 മണിയോടെ സമുദായ ശ്മശാനത്തിൽ നടക്കും