കാട്ടാനകള്‍ കുണ്ടംകുഴി ഗോകുലയിലും സംഹാര താണ്ഡവമാടി
കുണ്ടംകുഴി :കുണ്ടംകുഴി പാണ്ടിക്കണ്ടം ഗോകുലയില്‍ കഴിഞ്ഞദിവസം എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി .ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തോണിക്കടവ് ,ചൊട്ട
തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു .ലക്ഷങ്ങളുടെ നഷ്ടമാണ് കാട്ടാന കര്‍ഷകര്‍ക്ക് വരുത്തിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗോകുലയില്‍ എത്തിയ ആനകള്‍ രാഘവന്, കരുണാകരന്, ശാന്ത എന്നിവരുടെ വാഴ കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. പയസ്വിനി പുഴ കടന്നെത്തിയ ആനകളാണ് പരാക്രമം കാട്ടിയത്. മുളിയാര്‍, ദേലംപാടി, കാനത്തൂര്‍
ഭാഗങ്ങളില്‍ മാസങ്ങളോളമായി കാട്ടാനകള്‍ കൃഷി നശിപ്പിച്ചിരുന്നു . ഇവിടെ നിന്നും എത്തിയ ആനകളാണ് ബേഡകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വരുത്തിയത്