ബി.ജെ.പി റാലിയില്‍ ദേശീയ ഗാനം തെറ്റിച്ചു ചൊല്ലി; ആദ്യം പോയി ജന ഗണ മന.. പഠിക്കെന്ന് സ്മൃതി ഇറാനിയോട് സോഷ്യല്‍ മീഡിയ
കൊന്ന് കൊലവിളിച്ച് ട്രോളർമാർ.
കൊല്‍ക്കത്ത: ദേശീയഗാനത്തെ ബി.ജെ.പി അപമാനിച്ചെന്ന ആരോപണം ശക്തിപ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയില്‍ ബി.ജെ.പി മുന്‍നിര നേതാക്കള്‍ ദേശീയഗാനം ആലപിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരോപണം.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ദേശീയ ഗാനത്തിലെ വരികള്‍ തെറ്റിച്ചുപാടുന്നത്.
ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട സ്ഥാനത്ത് പകരം ജന ഗണ മന അധിനായക ജയഹേ എന്നാണ് ബി.ജെ.പി നേതാവ് പാടുന്നത് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പശ്ചിംബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി ട്വീറ്റ് ചെയ്തത്.