ഇലക്ഷൻ ബജറ്റ് കേരളത്തിന് 65000 കോടി, ബംഗാളിന് 95,000 കോടി,തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകി നിർമ്മലാ സീതാരാമൻ
ഡൽഹി : നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനരിക്കുന്ന സംസ്ഥാനങ്ങൾക്ക് ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. കേരളം, ബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ബജറ്റിൽ വലിയ പരിഗണന നൽകിയിരിക്കുന്നത്. കേരളത്തിൽ ദേശീയ പാത വികസനത്തിന് 65,000 കോടതി പ്രഖ്യാപിച്ചപ്പോൾ ബംഗാളിന് 95,000 കോടിയും തമിഴ്നാടിന് 1.03 ലക്ഷം കോടിയുമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ ബിജെപി ശക്തമാക്കിയിരിക്കെയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ .