കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് വലിയ സഹായമായെന്ന് നിര്‍മ്മല സീതാരാമന് ആരോഗ്യമേഖലയ്ക്ക് 64,180 കോടിയുടെ പാക്കേജ്
ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.കോവിഡ് മഹാമാരിക്കിടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയായിരുന്നു രാജ്യം കടന്നു പോയത്.അപ്പോഴും ലോക്ക് ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തി.
അതുപോലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ബര്‍ ഭാരത് സഹായിച്ചു.കോവിഡ് വാക്സിന് വിതരണം രാജ്യത്തിന്റെ നേട്ടമാണെന്നും ജി ഡി പിയുടെ പതിമൂന്നുശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ബര്‍ ഭാരത് പാക്കേജുകള്‍ അവതരിപ്പിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞനര്ക്കും ധനമന്ത്രി നന്ദി പറഞ്ഞു.80 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കാനായെന്നും ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കുമെന്നും പുതിയ സ്ഥാപനങ്ങള്‍ ഉണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയിച്ചുവെന്നും ഇന്ത്യയുടെ കൊവിഡ് വാക്സിന് ലോകത്തിന് തന്നെ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് നിലവില്‍ രണ്ട് കൊവിഡ് വാക്സിനുണ്ട്. രണ്ട് വാക്സിനുകള്‍ കൂടി പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
കൊവിഡ് വാക്സിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും ചെലവഴിക്കുമെന്ന് നിര്‍മലാ സീതാരാമന് പറഞ്ഞു.2022 മാര്‍ച്ചിനുള്ളില്‍ 8000 കിലോമീറ്റ4 റോഡുകള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.