കോണ്‍ഗ്രസ് മുക്ത കേരളം ബി.ജെ.പി ലക്ഷ്യമല്ല, അത് ലീഗ് തന്നെ ചെയ്യും കെ. സുരേന്ദ്രന്
തിരുവനന്തപുരം: കോണ്‍ഗ്രസ് മുക്ത കേരളം ബി.ജെ.പി ലക്ഷ്യമല്ലെന്നും അത് മുസ് ലിം ലീഗ് തന്നെ ചെയ്യുന്നുണ്ടെന്നും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തില്‍ ഭരണം പിടിക്കാനാണ് ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്ക് ഇരുമുന്നണികളും എതിരാളികളാണ്. സംസ്ഥാനത്ത് വീണ്ടും ഇടത് ഭരണം ബി.ജെ.പി ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണം തെറ്റാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ ബി.ജെ.പിക്ക് അനുകൂലമാകും. അതാകും തെരഞ്ഞെടുപ്പിനെ മാറ്റി മറിക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയില്ല. പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനം മോശം പദവിയല്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശോഭ സുരേന്ദ്രന് വൈകാതെ സജീവമാകുമെന്നും കെ. സുരേന്ദ്രന് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.