മികച്ച സംഘടനാ പ്രവര്‍ത്തനത്തിന് കെ.പി.സി.സി സെക്രട്ടറി എം.അസിനാറിന് എ.ഐ.സി.സിയുടെ അനുമോദനം
കാസര്‍കോട് : മികച്ച സംഘടനാ പ്രവര്‍ത്തനത്തിന് കെ.പി.സി.സി സെക്രട്ടറി എം.അസിനാറിന്എ.ഐ.സി.സി യുടെ അനുമോദനം.നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ അസംബ്ലി മണ്ഡഡങ്ങളുടെ ചുമതല കെ.പി.സി.സി നേതാക്കള്‍ക്കാണ്. കണ്ണൂര്‍ ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളില്‍ തനിക്ക് ചുമതലയുള്ള കല്ല്യാശ്ശേരി അസംബ്ലി മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ നേതൃത്വം നല്‍കിയതിനാണ് അസിനാറിനെ പാര്‍ട്ടി അനുമോദിച്ചത്.കാസറഗോഡ് ഡി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉപഹാരം നല്കി