വികസന നായകനായി . മന്ത്രി ഇ.ചന്ദ്രശേഖരൻ
പ്രാദേശിക ആവശ്യകതകൾ പൂർത്തീകരിച്ച് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിന്റെ വികസന യഥാർത്ഥ്യം
3530 കോടിയുടെ പദ്ധതികൾ….
അഞ്ച് വർഷം കൊണ്ട് കാഞ്ഞങ്ങാട് മണ്ഡലത്തിൽ 3530 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളിലൂടെ താരതമ്യം ഇല്ലാതെ വളരെ മുന്നിൽ…
വികസനങ്ങളുടെ കണക്കെടുക്കുന്ന ചരിത്ര വിദ്യാർത്ഥികൾക്ക് 3530 കോടിയുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ സമയമെടുക്കും.
റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ വികസന പ്രതിനിധി, അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലിൽ തടസ്സങ്ങൾ നീങ്ങിക്കിട്ടിയ സന്ദർഭങ്ങൾ നിരവധിയാണ്.
ഹോസ്ദുർഗ് – പാണത്തൂർ റോഡിൽ പൂടംങ്കല്ല് മുതൽ ചെറംങ്കടവ് വരെയുള്ള 18 KM ഭാഗം മെക്കാഡം ടാർ ചെയ്യാൻ കിഫ്ബി ധനകാര്യ അംഗീകാരം (FS ) നൽകിയപ്പോഴാണ് അത് ദേശീയ പാതയാകുന്നെന്നും പ്രസ്തുത റോഡിൽ നടപ്പിലാക്കുന്ന പദ്ധതികൾ മാറ്റിവെക്കണമെന്നും ഉത്തരവ് ഇറങ്ങിയത്. പ്രാദേശികമായി എല്ലാ പ്രതീക്ഷകളും ആ ഉത്തരവോടെ തകർന്നു പോയപ്പോൾ ഇ.ചന്ദ്രശേഖരൻ്റെ ശ്രമകരമായ പ്രവർത്തന ഫലമായി ഉത്തരവ് പിൻവലിക്കാനും മുമ്പ് ബഡ്ജറ്റിൽ കിട്ടിയ തുകക്ക് പദ്ധതി പുനരാരംഭിക്കാനും സാധിച്ചു.. വീണ്ടും PWD വകുപ്പിനെ കൊണ്ട് ഇൻവെസ്റ്റിഗേഷൻ നടത്തി പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. കൃത്യമായ ഇടപെടലിലൂടെ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി 2020 ജൂൺ 29 ന് കിഫ്ബി യോഗം 59.94 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. ഈ വലിയ പദ്ധതിക്ക് പല മേഖലകളിൽ നിന്നും തടസ്സങ്ങൾ കടന്നുവരികയുണ്ടായി. ഇപ്പോൾ TS കൊടുത്ത് ടെണ്ടർ നടപടി പൂർത്തീകരിച്ച് ഉടനെ പ്രവൃത്തി ആരംഭിക്കാമെന്ന് ലഭിച്ച ഉറപ്പ്, നിർവഹണ വിഭാഗമാണ് ഇനി പാലിക്കേണ്ടത്.
ഇതേ റോഡിൽ ഏഴാം മൈൽ മുതൽ പൂടംങ്കല്ല് വരെയുള്ള 15 കി.മീ ഭാഗം കൊണ്ടുവന്നതും നമ്മുടെ റവന്യു മന്ത്രി തന്നെയാണ്.
ഇതേ റോഡിൽ നിന്നും ആരംഭിക്കുന്ന പനത്തടി – റാണിപുരം റോഡ് (11 കോടി),
മാലക്കല്ല് – കുറ്റിക്കോൽ ( 16 കോടി)
ഒടയംചാൽ -എടത്തോട് – ഭീമനടി റോഡ് (21 കോടി),
പാണത്തൂർ -പാറക്കടവ് റോഡ് ( 1.5 കോടി)
പാണത്തൂർ -കല്ലപ്പള്ളി റോഡ് (7.74 കോടി), ഇതിൻ്റെ ആദ്യ 3 KM ഭാഗം മുമ്പ് MLA ഫണ്ടിൽ ചെയ്തത് മെക്കാഡം ടാർ ചെയ്യാൻ 5 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു കഴിഞ്ഞു.
ഒടയംചാൽ പെരിയ റോഡ് ( 6.30 കോടി)
ബളാംതോട് – ചാമുണ്ടിക്കുന്ന്- വീട്ടിയാടി റോഡ് (5 കോടി),
കള്ളാർ – ചുള്ളിത്തട്ട് റോഡ് (9+2.5 കോടി)
മാലക്കല്ല് -പൂക്കയം റോഡ് (2.5 കോടി)
ഇതെല്ലാം കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ പ്രതിനിധി .ഇ.ചന്ദ്രശേഖരൻ എം എൽ എ കൊണ്ടുവന്നതാണ്.
കിഫ്ബി അംഗീകരിച്ച പദ്ധതിക്ക് കാലതാമസം വരുത്തിയത് ആരെന്ന സത്യസന്ധമായ വിലയിരുത്തൽ കൂടി ഇവിടെ പ്രസക്തമാകുന്നു. വസ്തുതകൾ തിരിച്ചറിയാൻ അത്തരം വിലയിരുത്തൽ ആവശ്യമാണ്.
ഇനി സ്കൂളുകളുടെ കാര്യമെടുക്കാം. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 5 വർഷ കാലത്തിൽ 53 സ്കൂളുകൾക്ക് കെട്ടിടങ്ങൾ അനുവദിച്ചു.
17 സ്കൂളുകൾക്ക് അസംബ്ലി ഹാൾ
9 സ്കൂളുകൾക്ക് ബസ്
ഈ പറഞ്ഞവയ്ക്ക് മാത്രം 96 കോടി രൂപയാണ്.
ആരോഗ്യ മേഖലയിൽ പൂടംങ്കല്ല് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി.
ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി ഉയർത്തി.
ഈ ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ 54.85 കോടി ചെലവഴിച്ചു.
നിരവധി റോഡുകളാണ് ഈ കാലയളവിൽ എംഎൽഎ ഫണ്ട് ഉൾപ്പെടുത്തി നവീകരിച്ചത്.
മണ്ഡലത്തിലെ 32 റോഡുകൾ മെക്കാഡം ടാർ ചെയ്യാൻ 790.33 കോടി രൂപ, 124 റോഡുകൾ നവീകരിക്കാൻ 68.81 കോടി രൂപ, 184 റോഡുകൾ റീ ടാർ ചെയ്യാൻ 18.4 കോടി രൂപ, പ്രാദേശിക ആവശ്യകതയ്ക്കനുസരിച്ച് പരിഗണിച്ച് നടപ്പാക്കിയ റോഡ് വികസനത്തിന്റെ നീണ്ട പട്ടിക തന്നെയുണ്ട്…
വൈദ്യുതി രംഗത്ത് 1185. 32 കോടി രൂപയാണ് അനുവദിക്കപ്പെട്ടത്. കരിന്തളം 400 KV സബ് സ്റ്റേഷൻ ഇതിൽ വളരെ ശ്രദ്ധേയമാണ്.
മണ്ഡലത്തിലെ 119 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ്/മിനി മാസ്റ്റ് ലൈറ്റുകൾ അനുവദിച്ചത്.
ഈ കാലയളവിൽ നിരവധി ശ്രദ്ധേയമായ പദ്ധതികളാണ് അനുവദിക്കപ്പെട്ടത്.
49 കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ,
73.66 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ,
31 സ്ഥലങ്ങളിൽ ചെക്ക്ഡാം/ വി.സി.ബി.കൾ സ്ഥാപിക്കാൻ 27.19 കോടി,
ടൂറിസം മേഖലയ്ക്ക് 104.55 കോടി (കാഞ്ഞങ്ങാട് പൈതൃകനഗരം പദ്ധതി, കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ,കൈറ്റ് ബീച്ച്, നമ്പ്യാർക്കൽ റിവർസൈഡ് പാർക്ക്, മഞ്ഞം പൊതിക്കുന്ന് ,റാണിപുരം & കോട്ടഞ്ചേരി പദ്ധതികൾ തുടങ്ങിയവ)
അതോടൊപ്പം, സിവിൽ സർവീസ് അക്കാദമിക് രംഗത്ത് വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. കരിന്തളത്ത് ഗവ.കോളേജ്, കോടോത്ത് lTI, പരപ്പയിൽ പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട് വ്യവസായ പാർക്ക് (100 ഏക്കർ കൈമാറി കഴിഞ്ഞു), കാഞ്ഞങ്ങാട് സിവിൽ സർവ്വീസ് അക്കാദമി, കരിന്തളം ഏകലവ്യ സ്പോർട്ട്സ് റസിഡൻഷ്യൽ സ്കൂൾ, വെള്ളരിക്കുണ്ട് RTO ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, പരപ്പയിൽ RTO യ്ക്ക് ഓട്ടോമേറ്റഡ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥാപിക്കുന്നതിന് 3.35 ഏക്കർ ഭൂമി, ബിരിക്കുളത്ത് ഫയർസ്റ്റേഷൻ… ഇവയെല്ലാം വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യകത കണ്ടറിഞ്ഞ് അനുവദിക്കപ്പെട്ടതാണ്.
ജനങ്ങൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന റവന്യൂ വകുപ്പിലെ ഓഫീസുകളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നിരവധി പദ്ധതികൾ അനുവദിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് കെട്ടിടം(12കോടി),
മണ്ഡലത്തിലെ 7 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കാൻ 2.74 കോടി,
7 വില്ലേജ് ഓഫീസുകൾക്ക് അഡീഷണൽ മുറികൾ (70 ലക്ഷം),
6 വില്ലേജുകൾക്ക് ക്വാർട്ടേർസുകൾ (1.53 കോടി ),
5 വില്ലേജുകൾക്ക് ചുറ്റുമതിൽ
കോട്ടച്ചേരി മേൽപാലം പണി പൂർത്തിയാകുന്നു,
കുശാൽ നഗർ റയിൽ മേൽപ്പാലത്തിന് അംഗീകാരം ലഭിച്ചു,
കാഞ്ഞങ്ങാട് ടൗണിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ 73 കോടി രൂപയുടെ ഫ്ലൈ ഓവർ കിഫ് ബി അംഗീകരത്തിന് സമർപ്പിച്ചു കഴിഞ്ഞു,
മടിക്കൈയിൽ 42 കോടി രൂപയുടെ സാംസ്കാരിക സമുച്ചയം,
കാഞ്ഞങ്ങാട് വിദ്വാൻ പി യുടെ പേരിൽ സ്മാരകത്തിന് 5 കോടി, മടിക്കൈയിൽ മാംസ സംസ്കരണ പദ്ധതി,
സെൻട്രൽ വേർഹൗസ് ഗോഡൗൺ, ബേളൂരിൽ ആദിവാസി പഠന ഗവേഷണ കേന്ദ്രം,
ചായ്യോത്ത് ആഗ്രോ സർവ്വീസ് സെൻറർ,
കാഞ്ഞങ്ങാട് 10 കോടി രൂപയുടെ കോടതി സമുച്ചയം,
ചെമ്മട്ടംവയൽ, പരപ്പ ,മാവുങ്കാൽ എന്നിവിടങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ക്വാർട്ടേർസ്, അജാനൂർ, പനത്തടി പഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി,
അജാനൂർ കേരഗ്രാമം പദ്ധതി,
ചായ്യോത്ത് നിർഭയ ഷെൽട്ടർ ഹോം, പരപ്പയിലും എരിക്കുളത്തും ഒടയംചാലും സപ്ലൈകോ സൂപ്പർ മാർക്കറ്റ്,
മലയോര ഹൈവേ,കാഞ്ഞങ്ങാട് 9 കോടി രൂപയ്ക്ക് നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി, ഇനിയും പട്ടിക നീണ്ടു പോകുന്നുണ്ട്.
ഇടപെടലിന്റെയും അനുമതിയുടെയും അംഗീകാരത്തിന്റെയും ഈ ലിസ്റ്റ് അപൂർണ്ണമാണ്. ഇനിയും ചേർക്കാൻ ഏറെയുണ്ട്.
അഞ്ച് വർഷം കൊണ്ട് ഒരു നിയമസഭാ മണ്ഡലത്തിൽ 3530 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നത് അഭിനന്ദനീയമായ മാതൃകയാണ്.
പ്രാദേശികമായി മുന്നോട്ടു വെക്കുന്ന പദ്ധതികൾ അംഗീകരിക്കപ്പെടുന്നതിന്, വിജയിപ്പിക്കുന്നതിന്, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിന്റെ നായകൻ ശ്രീ. ഇ. ചന്ദ്രശേഖരന്റെ ഇടപെടലുകൾക്കും നേതൃത്വപാടവത്തിനും റെഡ് സല്യൂട്ട്….
അദ്ദേഹത്തിന്റെ സ്നേഹവും കരുതലും ഏറ്റുവാങ്ങിയ ഈ നാട് പ്രായ വ്യത്യാസമില്ലാതെ അദ്ദേഹത്തെ ചന്ദ്രേട്ടൻ എന്ന് വിളിക്കുന്നത് വെറുതെയല്ലല്ലോ….