എല്‍ഡിഎഫ് സംസ്ഥാന ജാഥ ഉപ്പളയില്‍ നിന്ന് 13ന് ആരംഭിക്കും
കാസര്‍കോട്:എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നേതൃത്വം നല്കുന്ന സംസ്ഥാന പ്രചരണ ജാഥ ഫെബ്രുവരി പതിമൂന്നിന് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ നിന്ന് ആരംഭിക്കും. ജില്ലയിലെ ജാഥാ പര്യടനം വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ അദ്ധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ കെ പി സതീശ് ചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി എച്ച് കുഞ്ഞമ്പു, ബങ്കളം കുഞ്ഞികൃഷ്ണന്, മൊയ്തീന്‍കുഞ്ഞി കളനാട്, അസീസ് കടപ്പുറം, ടി വി ബാലകൃഷ്ണന്, വി വി കൃഷ്ണന്, കുര്യാക്കോസ് പ്ലാപറമ്പില്‍, സുരേഷ് പുതിയിടത്ത്, എം അനന്തന് നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍നമ്പ്യാര്‍, സി വി ദാമോധരന്, രതീഷ് പുതിയപുരയില്‍, ജോണ്‍ ഐമന്, പി ടി നന്ദകുമാര്‍, എം എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
ബൂത്ത് തലയോഗങ്ങള്‍ ഫെബ്രുവരി 5നകം പൂര്‍ത്തിയാക്കാനും ആറിനും പന്ത്രണ്ടിനുമിടയില്‍ ഗൃഹസന്ദശനം നടത്താനും തീരുമാനിച്ചു.