കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. അധോലോക സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസഥാന സര്‍ക്കാരിന്റെ അത്രയും പോലും അധോലോക കൊള്ളസംഘങ്ങള്‍ എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവരെ കണ്ടാല്‍ ചന്പല്ക്കാട്ടിലെ കൊള്ളക്കാര്‍ നമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കൊള്ളക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.
ഐശ്വര്യ കേരള യാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഇനി പിണറായി വിജയന് എന്ന ഏകാധിപതിയുടെ ഭരണം താങ്ങാന്‍ കഴിയില്ലെന്നും നാടുമുഴുവന്‍ നടന്ന് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ വര്‍ഗീയത പറയുകയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതക്കെതിരെയാണ് യുഡിഎഫിന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.