കൊല്ലം : കൊല്ലത്ത് അമ്മയെ കൊന്ന് മകന് വിട്ടുവളപ്പില്‍ കുഴിച്ച് മൂടി. ചെമ്മാമുക്ക് സ്വദേശി സാവിത്രി (71) ആണ് കൊല്ലപ്പെട്ടത്. അമ്മയെ കാണാനില്ലെന്ന് മകള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. മകന് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി എന്ന് സംശയിക്കുന്ന കുട്ടന് ഒളിവിലാണ്. മറ്റൊരു സുഹൃത്തിനെ കൊന്ന കേസിലും കഞ്ചാവ് കേസിലും സുനില്‍ പ്രതിയാണ്.
പെന്ഷന് പണവും സ്വത്തും ആവശ്യപ്പട്ട് അമ്മയുമായി സുനില്‍ സ്ഥിരമായി കലഹിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് സാവിത്രിയെ കാണാതായത്. അമ്മയെ കാണുന്നില്ലെന്ന് കാണിച്ച് ഈ മാസം 12-ാം തീയതി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മകള്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാവിലെ വീടിന്റെ സെപ്റ്റിക് ടാങ്കിനു സമീപം മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വിശദമായ പോസ്റ്റമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.