കാഞ്ഞങ്ങാട്: തബലയിൽ മന്ത്രിക വിരൽ സ്പർശം കൊണ്ട് അനുഗ്രഹീതനായ പ്രശസ്ത തബലിസ്റ്റ് കാസർഗോഡ് എൻ രാമകൃഷ്ണൻ (70) അന്തരിച്ചു. തളിപ്പറമ്പ് പുളിപറമ്പിൽ സ്വവസതിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹത്തിന് ശിഷ്യ ന്മാരുണ്ട്.പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കുമാർ ഉസ്താദിന്റെ മകനാണ്. തബലയിൽ പ്രശസ്തമായ “ദില്ലി ഘരാനയിലും ” സംഗീതത്തിൽ “കിരാന ഖരാനയിലും ” ഇദ്ദേഹത്തിന് അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു.
സ്കൂൾ തലം മുതൽ സംസ്ഥാന തല വരെ യുവജനോത്സവങ്ങളിൽ തബലയിൽ രാമകഷ്ണൻ്റെ ശിഷ്യഗണങ്ങളlണ് എന്നും കിരീടം ചൂടിയിട്ടുള്ളത് ‘ ഒരു വർഷത്തോളമായി അസുഖം മൂലം കിടപ്പിലായിരുന്നു. ഭാര്യ പരേതയായ സൗദാമനി, മകൾ വീണ, മകളുടെ മകൻ അർജുൻ