കാസര്‍കോട്: ഇച്ചിലങ്കോട് ബംബ്രാണ അണക്കെട്ടില്‍ കുളിക്കുന്നതിനിടയില്‍ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു .
.കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത് . ബംബ്രാണ ഇച്ചിലങ്കോട്ടെ ശരീഫ് – ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (എട്ട്) എന്നിവരാണ് മരിച്ചത്.
ഞായറഴ്ച വൈകീട്ട് 5.45 മണിയോടെയാണ് സംഭവം. അണക്കെട്ടിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നാട്ടുകാരെയും വീട്ടുകാരെയും വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടുകിട്ടിയത്.
update…..
കുടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയുന്നതാണ്