അറിയുക… പരസ്യ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി മാറിയ മുംബൈ മലയാളി മോഡല്‍ കരിവെള്ളൂർ സ്വദേശിയാണ്.
കാഞ്ഞങ്ങാട്: മുംബൈയിലെ പരസ്യ മേഖലയിൽ അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്ന നിരവധി മലയാളികളുണ്ട്. ശബ്ദ സാന്നിധ്യം കൊണ്ടും അഭിനയ മികവ് കൊണ്ടും തിളങ്ങി മുംബൈയിലെ പരസ്യ ചിത്രങ്ങളിലെ നിറ സാന്നിധ്യമാണ് ദിനേഷ് ഹെബ്ബാർ.
അച്ചടി മാധ്യമങ്ങളിലും റേഡിയോ പരസ്യങ്ങളിലും ടെലിവിഷൻ കൊമേർഷ്യൽ ബ്രേക്കുകളിലും കണ്ടു പരിചയപ്പെട്ട മുഖം ഇതിനകം മഹിന്ദ്ര ട്രാക്ടർ, ടാറ്റാ വെഹിക്കിൾ, ഉബർ ടാക്സി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സന്തൂർ സോപ്പ്, നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ബ്രാൻഡ് അംബാസഡറാണ്. മലയാളവും ഹിന്ദിയും കൂടാതെ വിവിധ പ്രാദേശിക ഭാഷകളും വഴങ്ങുമെന്നത് ദിനേഷിന് ഈ മേഖലയിൽ തിരക്ക് വർദ്ധിപ്പിച്ചു .
പരസ്യ ചിത്രങ്ങൾ കൂടാതെ ശ്യാം ബെനേഗൽ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ കീഴിൽ അഭിനയ മികവും പ്രകടിപ്പിച്ചിട്ടുണ്ട്. ദിനേശ് കൂടുതൽ പ്രശസ്തനാകുന്നത് ജനപ്രിയ ടെലിവിഷൻ സീരിയലായ താരക് മെഹ്താ കി ഉൾട്ട ചെസ്മാ എന്ന പരമ്പരയിൽ കൂടിയാണ്.
കണ്ണൂർ ജില്ലയിലെ കരിവള്ളൂർ സ്വദേശിയായ ദിനേശ് ഹെബ്ബാർ നവിമുംബൈയിലാണ് താമസം