റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത നൂറിലധികം പേരെ കാണാനില്ലെന്ന്
കാണാതായത് പഞ്ചാബ് കർഷകർ
ന്യൂഡല്‍ഹി :റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകരെ കാണാതായെന്ന് എന്‍.ജി.ഒ റിപ്പോര്‍ട്ട്.റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബിലെ തത്തേരിയവാല ഗ്രാമത്തിലെ 12 കര്‍ഷകര്‍ തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചാബില്‍ നിന്നുള്ള നൂറിലധികം കര്‍ഷകരെയാണ് സംഘര്‍ഷത്തിന് ശേഷം കാണാതായതെന്ന് പഞ്ചാബിലെ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.കര്‍ഷകരെയും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊലീസിനെതിരെ ആക്രമണം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് പൊലീസ് പറയുന്നത്
അതേസമയം, സിംഗു അതിര്‍ത്തിയിലെ കര്‍ഷകസമരവേദിയിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേര് അറസ്റ്റിലായിരിക്കുകയാണ്. 44 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകശ്രമത്തിനടക്കമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.