ഗുരുതര രോഗങ്ങള്‍ ബാധിച്ച് സുമനസ്സുകളുടെ കനിവ് കാത്ത് ഒരു കുടുംബം
തൃക്കരിപ്പൂര്‍:ഗുരുതര രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടക്കാവ് കോളനിയിലെ യുവ ദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു. പ്രമേഹം മൂര്‍ഛിച്ച് ഹൃദയം, വൃക്ക, കരള്‍ എന്നീ അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലുള്ള നടക്കാവ് കോളനിയിലെ 37 വയസുകാരി ഇ.സിന്ധു, കരളിനകത്തും പിത്താശയത്തിലും കാന്‍സര്‍ ബാധിച്ച സിന്ധുവിന്റെ ഭര്‍ത്താവ് കെ.ബൈജു(42) എന്നിവരാണ് നന്മയുടെ ഉറവ വറ്റാത്തവരുടെ സഹായം പ്രതീക്ഷിക്കുന്നത്. രണ്ട് പേരെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ അടിയന്തിരമായി നടത്തേണ്ട ചികിത്സക്ക് മാത്രമായി എട്ട് ലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടി വരുമെന്നാണ് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. നിരവധി വര്‍ഷങ്ങളായി സിന്ധുവിനായി ചികിത്സ നടത്തി വരുന്ന ഈ നിര്‍ധന കുടുംബത്തിന് ഇതിനകം തന്നെ പലരില്‍ നിന്നും വാങ്ങിയതുള്‍പ്പെടെ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു. എല്‍പി സ്കൂളില്‍ പഠിക്കുന്ന ഒരു മോളാണ് ഇവര്‍ക്കുള്ളത്. ഇരുവരുടെയും ചികിത്സയും ജീവിതവും പ്രതിസന്ധിയിലായതോടെ ജനപ്രതിനിധികളുംനാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ചികിത്സാ സഹായ സമിതിക്ക് രൂപം നല്കി പ്രവര്‍ത്തനമാരംഭിച്ചു.ഇനി ഉദാരമതികളുടെ കാരുണ്യം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.
തൃക്കരിപ്പൂര്‍ കനറാ ബാങ്ക് ശാഖയിലെ ACCOUNT NUMBER: 5016101002577
IFSC CODE : CNRB0005016