തിരുവനന്തപുരം∙ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് ഭരണ പരിഷ്ക്കാര കമ്മിഷന് അധ്യക്ഷ സ്ഥാനം രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം.
11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെന്നും രണ്ടെണ്ണം സമര്‍പ്പിക്കാനുണ്ടെന്നും വിഎസ് പറഞ്ഞു. തുടര്‍നടപടികളാണ് കമ്മിഷന് ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി.
ഈ മാസം ആദ്യം വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലേക്കാണ് താമസം മാറിയത്. നേരത്തെ ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാന്‍ താല്പര്യമുണ്ടെങ്കിലും ചികില്‍സയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത് തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്ക്കാര