അന്ന് ബിജെപി, ഇന്ന് കോൺഗ്രസ്സ്, നിയമസഭയിലിരുന്ന്
നീലച്ചിത്രം കണ്ട കർണാടക കോൺഗ്രസ് നേതാവ് കുടുങ്ങി
ദൃശ്യം പുറത്ത് വിട്ടത് പവർ ടി വി.
ബംഗളൂരു: നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് ക്യാമറയില്‍ കുടുങ്ങി. പ്രാദേശിക ചാനലായ പവര്‍ ടിവിയുടെ ക്യാമറാമാനാണ് ദൃശ്യം പകര്‍ത്തിയത്. ഫോണില്‍ സ്റ്റോര്‍ ചെയ്തിരുന്ന ദൃശ്യങ്ങളിലൂടെ ഇയാള്‍ കടന്നു പോകുകയായിരുന്നു. ഒരു ക്ലിപ്പും റാത്തോഡ് പ്ലേ ചെയ്തില്ലെങ്കിലും സംഭവം വലിയ ഒച്ചപ്പാടുകള്‍ക്ക് വഴി വച്ചു.
അശ്ലീല വീഡിയോ കണ്ടില്ലെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും റാത്തോഡ് വിശദീകരിച്ചു. റാത്തോഡിനെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സമാനമായ വിവാദം 2012ലും കര്‍ണാടക നിയമസഭയില്‍ അരങ്ങേറിയിരുന്നു. അന്ന് ബിജെപി മന്ത്രിമാരായ ലക്ഷ്മണ് സാവഡി, സിസി പാട്ടീല്‍, കൃഷ്ണ പലേമര്‍ എന്നിവരാണ് അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് പിടിക്കപ്പെട്ടിരുന്നത്.
നിലവിലെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാണ് സാവഡി. സിസി പാട്ടീല്‍ മാന്ത്രിയും. ഈ സംഭവത്തിന് ശേഷം നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.