ഭാര്യയേയും മക്കളെയും മറന്ന് അമ്പതുകാരിക്കൊപ്പം താമസം, ‘കാമുകിയുടെ അവിഹിതം’ കണ്ടെത്തിയതോടെ കാമുകൻമാർ തമ്മിൽ തല്ല്, ഒരാൾക്ക് ഗുരുതരം
കളമശേരി: ചേനക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന അമ്പതുകാരിയുടെ കാമുകന്മാർ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്കുമാറിനാണ് (38) പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സന്തോഷിനെ മർദ്ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയും മക്കളുമുള്ള സജിമോൻ പത്രോസ് അമ്പതുകാരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവർക്ക് സന്തോഷ്കുമാർ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇയാൾ കണ്ടെത്തുകയായിരുന്നു. ബന്ധം കയ്യോടെ പിടിക്കാനായി സജിമോൻ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു.ഈ സമയം വീട്ടിലെത്തിയ സന്തോഷ്കുമാർ അകത്തു കയറിയെങ്കിലും സജിമോൻ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. ഇതോടെ ശുചിമുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തു വന്നതോടെ കമ്പിവടി ഉപയോഗിച്ച് സന്തോഷ്കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു.ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.