ആരായിരുന്നു എനിക്ക് ജയേട്ടൻ,എന്റെ മൂത്ത ജ്യേഷ്ഠനായിരുന്നു… വർഷങ്ങൾക്ക് ശേഷം സീമ മനസ് തുറക്കുന്നു.
കൊച്ചി: ഐ വി ശശിയുടെ അങ്ങാടിയിലൂടെ സൂപ്പർ താര പദവിയിലേക്ക് കുതിച്ചു വന്ന നടൻ ആയിരുന്നു ജയൻ.ജരാനരകൾ ബാധിച്ച ഒരു ജയനെ കുറിച്ച് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.അത്തരത്തിൽ ഒരു രൂപത്തെ ഒരു പക്ഷെ ജയൻ പോലും ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല,ജീവിച്ചിരുന്ന കാലത്തും വിട്ടു പോകുബോഴും യുവത്വത്തിൻ്റെ പ്രതീകം ആകാൻ ആയിരുന്നു ആ നടന്റെ നിയോഗം.ഈ സൂപ്പർ താരത്തെ കുറിച്ചുള്ള ഓർമ പങ്കു വെക്കുകയാണ് സീമ.അര്‍ച്ചന ടീച്ചറിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരി ചേച്ചിക്ക് മദ്രാസില്നിന്നും ഫോണ്‍വരുന്നതെന്നും ഫോണെടുത്ത് ചേച്ചി ഒരലര്‍ച്ചയോടെ ഓടിവന്ന് സീമേ ജയന് പോയി എന്ന് പറഞ്ഞു.നാല്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയേട്ടനെ ഓര്‍ക്കാത്ത ഒരുദിവസം പോലും ഐന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
ആരായിരുന്നു എനിക്ക് ജയേട്ടന്?സിനിമയില്‍ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു.കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം.പൂര്‍ണതക്കുവേണ്ടി എത്ര റിസ്ക്കെടുക്കാനും ജയേട്ടന് തയാറായിരുന്നു.അങ്ങാടിയിലും കരിമ്പനയിലും മീനിലുമെല്ലാം അഭിനയിക്കുമ്പോള്‍ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ ജീവന് പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടന് പറഞ്ഞിരുന്നു.ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചതും.മദ്രാസില്‍നിന്ന് ജയേട്ടന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോള്‍ ശശിയേട്ടന് പറഞ്ഞു:ആ മുഖം നീ കാണണ്ട.സദാ ഊര്‍ജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയില്‍ എനിക്ക് കാണാനാകുമായിരുന്നില്ല.മരണം കഴിഞ്ഞ് നാല്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്.-സീമ പറഞ്ഞു.