ഒളിച്ചോട്ടക്കാർ ജാഗ്രതൈ..പോലീസ് പിന്നാലെയുണ്ട്,
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ബേഡകം പൊലീസ്
കർണാടകയിൽ നിന്ന് പിടികൂടി
കാസർകോട്: ബേഡകം കുറ്റിക്കോല്‍ നെല്ലിത്താവ് സ്വദേശിനിയായ യുവതി ഏഴ് വയസ്സും ഒന്നര വയസ്സും പ്രായമുള്ള രണ്ട്മക്കളെയും വീട്ടില്‍ ഉപേക്ഷിച്ച് കാമുകനായ ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ ബേഡകം പോലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു.കുറ്റിക്കോല്‍ നെല്ലിതാവ് സ്വദേശിനി രേഷ്മ ( 30 ) യാണ് തന്റെ മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനായ ഉണ്ണികൃഷ്ണന് (35 )വട്ടപ്പാറ എന്നയാളുടെ കൂടെ കഴിഞ്ഞ ബുധനാഴ്ച ഒളിച്ചോടിപ്പോയി വിവാഹിതയായത്.
കാഞ്ഞങ്ങാടിനടുത്ത ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ഇരുവരും കര്‍ണാടകത്തില്‍ ബണ്ട്വാളിൽ ഒരു ലോഡ്ജില്‍ താമസിക്കുകയാണെന്ന് പോലീസ് കണ്ടെത്തി.
ബേഡകം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ലോഡ്ജില്‍ വച്ച് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ബേഡകത്ത് കൊണ്ടു വന്നത്.
ബേഡകം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസ് രണ്ടു പേരെയും ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിനും അതിന് പ്രേരിപ്പിച്ചതിനും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയതിന് യുവതിയുടെ പേരിലും ആയതിന് പ്രേരണ നല്കിയ കുറ്റത്തിന് കാമുകന്റെ പേരിലുമാണ് കേസ്.
അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് ബേഡകം സി ഐ ടി ഉത്തംദാസ് അറിയിച്ചു
ബേഡകം പോലീസ് സ്റ്റേഷനിലെ എസ് ഐ ഗംഗാധരന് പോലീസുകാരായ ശശിധരന് രാവണേശ്വരം, രമ്യ ബേത്തൂര്‍പാറ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ എത്തിയ പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത് .