ഉപ്പള; കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ധര്‍മത്തടുക്കയിലെ ഇബ്രാഹിമിന്റെ മകന് സിദ്ദീഖ് (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. സ്കൂള്‍ അവധിയായതിനാല്‍ ഉച്ചക്ക് ചള്ളങ്കയം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് ഒഴുക്കില്‍പെട്ട കുട്ടിമുങ്ങി താഴുകയായിരുന്നു.
ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. ബന്തിയോട് സ്വകാര്യാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ധര്‍മത്തടുക്ക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സിദ്ദീഖ്.