നക്സല്‍ വര്‍ഗീസ് വധം; നഷ്ടപരിഹാരം പരിഗണിക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരം
കൊച്ചി : പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട നക്സല്‍ വര്‍ഗീസിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരം.
വര്‍ഗീസ് കൊള്ളയും കൊലയും ഉള്‍പ്പെട്ട കേസുകളിലെ പ്രതിയാണെന്നും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണന്നുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് തിരുത്തിയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചത്. അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഹോദരന് തോമസ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ നടപടി. മൂന്നാഴ്ചക്കകം തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.