നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണും വിവാഹമോചിതരാകുന്നു
കൊച്ചി: നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും വിവാഹമോചിതരാകുന്നു. ആനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന് സമര്‍പ്പിച്ചു.
ഒരുമിച്ച് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന് സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോട്ടീസ് അയച്ചു.
2014ലായിരുന്നു ജോമോന് ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. അന്തരിച്ച നടന് അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്. ലാല്‍ജോസ് ചിത്രം എല്‍സമ്മ എന്ന ആണ് കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്. 2013ല്‍ പുറത്തെത്തിയ ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ‘ചാപ്പാ കുരിശി’ലൂടെയാണ് ജോമോന് ടി ജോണ്‍ സ്വതന്ത്ര ഛായാഗ്രാഹകനായത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു.