ജില്ലാതല സമ്പൂർണ്ണ ജൈവ കാർഷിക അവാർഡ് മടിക്കൈ പഞ്ചായത്തിന്
മടിക്കൈ: സമ്പൂർണ്ണ ജൈവ കാർഷിക പഞ്ചായത്തിനുള്ള ജില്ലാ തല അവാർഡ് മടിക്കൈ പഞ്ചായത്തിന് ലഭിച്ചു. കാർഷിക മേഖലയിൽ പൂർണ്ണമായും ജൈവ കൃഷി നടപ്പിലാക്കിയതിനും ജൈവ ഉൽപാദന ഉപാധികൾ ഉണ്ടാക്കുന്നതിൽ സ്വയം പര്യാപ്ത നേടുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. കേരളത്തിൽ ജൈവ വള ഉദ്പാദനത്തിൽ സ്വയം പര്യാപ്ത നേടിയ പഞ്ചായത്ത് കൂടിയാണ് മടിക്കൈ.
ജൈവ വളം, നടീൽ വസ്തുക്കൾ എന്നിവയുടെ ഉദ്പാദനത്തിനും വിതരണത്തിനും ഒരുക്കിയ സംവിധാനങ്ങൾ . പഴം പച്ചക്കറി വിപണത്തിന് ഒരുക്കിയ മാർക്കറ്റുകൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന് വ്യക്തികളും ഗ്രൂപ്പുകളും ഉണ്ടാക്കിയ സംരംഭങ്ങൾ .
സംയോജിത കൃഷിത്തോട്ടങ്ങളിലൂടെയുള്ള മത്സ്യ കൃഷി, പക്ഷി മൃഗപരിപാലനം ഇവയും
നെല്ല്, നേന്ത്രവാഴ, തെങ്ങ് , കുരുമുളക് തുടങ്ങിയ കൃഷിയിലെ മികവ് , ജൈവ ആവാസ വ്യവസ്ഥയുടെ സംരക്ഷണം ഇവയും പരിഗണിച്ചാണ് അവാർഡ് നൽകിയത്.കഴിഞ്ഞ 5 വർഷം പ്രസി ഡണ്ടായിരുന്ന സി.പ്രഭാകരൻ്റെ നേതൃത്വത്തിൽ മടിക്കൈ കൃഷിഭവനാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.