എന്തുകൊണ്ടാണ് ചില പെൺകുട്ടികൾ നടുവിരലിലെ നഖം മാത്രം വളർത്താത്തത്?
പെൺകുട്ടികൾ അവരുടെ ശരീരത്തെ ഒരുപാട് സ്നേഹിക്കുന്നവർ ആണ്. ശരീരത്തിലെ അപ്രധാനം എന്ന് നമുക്ക് തോന്നുന്ന ഓരോ ഭാഗങ്ങളെ പോലും അവർ നല്ല രീതിയിൽ പരിചരിക്കും. അതുപോലെതന്നെയാണ് നഖം വളർത്തലും പരിചരിക്കലും. വളരെ ഭംഗി ആയിട്ടായിരിക്കും അവർ നഖം വളർത്തുന്നതും അതിനുമുകളിൽ നെയിൽ പോളിഷ് ഇടുന്നതും എല്ലാം തന്നെ. എന്നാൽ പെൺകുട്ടികളുടെ നഖം വളർത്തലിനെ കുറിച്ച് പലർക്കും ഉള്ള ഒരു സംശയമാണ് ഇവിടെ നൽകിയിരിക്കുന്നത്.
എന്തുകൊണ്ടാണ് പെൺകുട്ടികൾ അവരുടെ നടുവിരലിലെ നഖം മാത്രം വളർത്താത്തത്? ബാക്കി എല്ലാ വിരലിലെ നഖം വളർത്തിയാലും ഈ വിരലിലെ നഖം മാത്രം ചിലർ വളർത്താറില്ല. ഇതിനെ സംബന്ധിച്ച് നിരവധി ഉത്തരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാനാകുന്നത്. എന്നാൽ പലതും പലരുടെയും ഊഹാപോഹങ്ങൾ മാത്രമാണ്. പല ഉത്തരങ്ങളും ഒരു പുരുഷ കാഴ്ചപ്പാടിൽ ഉള്ളതാണ്. എന്നാൽ ആദ്യമായി ഈ ചോദ്യത്തിന് ഒരു സ്ത്രീ ഉത്തരം നൽകുകയാണ്.
.“എന്തുകൊണ്ടാണ് പെൺകുട്ടികൾ അവരുടെ നടു വിരലിലെ നഖം മാത്രം വളർത്താത്തത് എന്നതിനെ സംബന്ധിച്ച് ധാരാളം ഉത്തരങ്ങൾ ഇൻറർനെറ്റിൽ കണ്ടു. ഇതിൽ ചിലതൊന്നും സത്യമല്ലാതെ അല്ല. എന്നാൽ എന്നെ സംബന്ധിച്ച് യഥാർത്ഥ കാരണം ഇതൊന്നുമല്ല. നടു വിരലിലെ നഖം മാത്രം വളർത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഞാൻ. ഞാനത് വളർത്താത്തത് മറ്റൊരു കാരണം കൊണ്ടാണ്.”
“നിങ്ങൾ നിങ്ങളുടെ കൈപ്പത്തി നേരെ പിടിച്ചു നോക്കൂ. ഏറ്റവും മുകളിലേക്ക് നീണ്ടുകിടക്കുന്നത് ഏതു വിരലാണ്? ആ വിരലിലെ നഖം കൂടി വളർത്തിയാൽ എങ്ങനെ ഇരിക്കും? എന്തെങ്കിലും അബദ്ധവശാൽ എവിടെയെങ്കിലും തട്ടി മുറിവ് പറ്റാൻ ഈ വിരലിലെ നഖത്തിനു ആണ് സാധ്യത കൂടുതൽ. ഈ വിരലിലെ നഖം വെട്ടിയാൽ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന രണ്ടു വിരലിലെ നഖങ്ങളും ചേർന്നു ഏകദേശം ഒരേ ലെവലിൽ ആയിരിക്കും” – ഇതാണ് പെൺകുട്ടി നൽകിയ ഉത്തരം.