ഐ.ബി.എഫ് സി.എ ഇൻസ്റ്റിറ്റ്യൂട്ട് ഇനി കാഞ്ഞങ്ങാട്ടും.
കാഞ്ഞങ്ങാട്: കേരളത്തിലെ കൊമേഴ്സ് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് സാന്നിദ്ധ്യമുറപ്പിച്ച തളിപ്പറമ്പിലെ ഐ ബി എഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ക്യാമ്പസ് കാഞ്ഞങ്ങാട് പ്രവർത്തനമാ രംഭിക്കുകയാണ്. കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിന് എതിർവശത്ത് റംസാൻ ടവറിലാണ് പുതിയ ക്യാമ്പസ് പ്രവർത്തനമാരംഭിക്കുന്നത്. ഫെബ്രുവരി 2 ന് ചൊവ്വ രാവിലെ 9 മണിക്ക് പ്രശസ്ത സിനിമാ താരം നൂറിൻ ഷെരീഫ് ഉദ്ഘാടനം നിർവ്വഹിക്കും. മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനനും സി.എ അൻവർ അബ്ബാസും മുഖ്യാതിഥികളായിരിക്കും. എ ബി എഫ് മാനേജിംഗ് ഡയരക്ടർ മുസമ്മിൽ നരിക്കോട്, യൂട്യൂബർ ഷമീൽ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരും, അത്യാധുനിക സൗകര്യങ്ങളോടെയുള്ള പഠനാന്തരീക്ഷവും ഐ.ബി.എഫിന്റെ പ്രത്യേകതകളാ ണ്. പാഠ്യ Iപാഠ്യേതര മേഖലകളിലെ ഉന്നത നിലവാരം ഉറപ്പു നൽകുന്ന ഐബി എഫ് ഇൻസ്റ്റിറ്റ്യൂട്ട് കാസർഗോഡിന്റെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയെ തിരുത്തുന്ന ഒരു നൂതന സംരഭമായി മാറുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു. വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യമുൾപ്പെടെ മികച്ച ഇൻഫ്രാസ്ട്രക്ചറോടെയാണ് ക്യാമ്പസ് പ്രവർത്തനമാരംഭിക്കുന്നത്. ഇൻ മുഴുവനാളുകളെയും ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കുകയാണ്. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. കാഞ്ഞങ്ങാട് നടന്ന വാർത്താ സമ്മേളനത്തിൽ ഐബിഎഫ് മാനേജിംഗ് ഡയരക്ടർ മുസമ്മിൽ നരിക്കോട്, അഡ്മിനിസ്ട്രേറ്റർ സുഹൈൽ, നിയാസ്, ജുബൈർ, ഫായിസ് അക്കാദമിക് ഹെഡ് മുനീസ് മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു