പെരുമ്പാവൂർ വേങ്ങൂര്‍ പഞ്ചായത്ത് അംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി
മരിച്ചത് എൽ ഡി എഫ് അംഗം പി സജി
എറണാകുളം: പെരുമ്പാവൂര്‍, വേങ്ങൂര്‍ പഞ്ചായത്തംഗം സജി പി. (55)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല.
പഞ്ചായത്തിലെ 11-ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള മെമ്പറാണ് സജി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്