മാണിക്കോത്ത് ഗവ: ഫിഷറീസ് യു.പി.സ്കൂളിന് കല്ലട്രകടുംബം സൗജന്യമായി നൽകിയത് 22.5 സെൻ്റ് ഭൂമി.
കെട്ടിടത്തിന് മന്ത്രി ചന്ദ്രശേഖരൻ ശിലയിടും
കാഞ്ഞങ്ങാട്: അന്തരിച്ച കല്ലട്ര അബ്ദുൾ ഖാദർ ഹാജിയുടെ മക്കൾ സൗജന്യമായി നൽകിയ 22 1/2 സെൻ്റ് ഭൂമിയും മാണിക്കോത്തെ എം.എൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ 5 സെൻ്റ് ഭൂമിയും ചേർത്ത് മാണിക്കോത്ത് ഗവ: ഫിഷറീസ് യു.പി സ്കൂളിന് സ്വന്തമായി കെട്ടിടം പണിയുന്നു.
ഒരു കോടി നാൽപ്പത് ലക്ഷം രൂപ ചിലവിൽ പണിയുന്ന മൂന്ന് നില കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലിന് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിക്കും. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശോഭയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരിക്കും.
പി.ടി.എ പ്രസിഡൻ്റ് അശോകൻ മാണിക്കോത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗം പരിപാടിയുടെ നടത്തിപ്പിന് സംഘാടക സമിതി രൂപികരിച്ചു . ഹെഡ്മാസ്റ്റർ എം.വി രാമചന്ദ്രൻ , ടി.മുഹമ്മദ് അസ്ലം ,മാട്ടുമ്മൽ ഹസ്സൻ , കെ വി മാധവൻ, കരീംമൈത്രി, കുന്നുമ്മൽ രാഘവൻ, എം.വി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:
അശോകൻ മാണിക്കോത്ത് (ചെയർമാൻ) പി.അബ്ദുൾ കരീം (വൈസ് ചെയർമാൻ) എം.വി രാമചന്ദ്രൻ (കൺവീനർ) മുട്ടത്ത് കരുണൻ (ജോ:കൺവീനർ). സ്വീകരണസമിതി: കെ.വി.മാധവൻ (ചെയർമാൻ) , സുരേഷ്.പുതിയേടത്ത്(വൈസ് ചെയർമാൻ) സുനിൽ ശബരി(കൺവീനർ) , സലേഷ് കുമാർ കുന്നുമ്മൽ(ജോ:കൺവീനർ).