ഐശ്വര്യ കേരള യാത്രയ്ക്ക് കോട്ടച്ചേരിൽ സ്വീകരണമൊരുക്കും
കാഞ്ഞങ്ങാട്: ജനുവരി 31ന് കുമ്പളയിൽ നിന്നും പ്രയാണമാരംഭിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ഐശ്വര്യ കേരളയാത്രക്ക് ഫെബ്രു.ഒന്നിന് തിങ്കളാഴ്ച
രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് മണ്ഡലത്തിലെ നോർത്ത് കോട്ടച്ചേരിയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പുറമെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ, മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, മുസ്ലിംലീഗ് അസംബ്ലി പാർട്ടി ലീഡർ ഡോ.എം.കെ മുനീർ, കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ അനൂപ് ജേക്കബ്, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ, ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജൻ, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ മുസ്ലിം ലീഗ് ഓർഗ നൈസിംഗ്
സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിമാരായ കെ സുധാകരൻ, കെ മുരളീധരൻ, രാജ് മോഹൻ ഉണ്ണിത്താൻ, എം.കെ രാഘവൻ, മുസ്ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്, വി.ഡി സതീഷൻ എം.എൽ.എ, പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ, ജോൺ നെല്ലൂർ, ടി സിദ്ദീഖ്, പി.കെ ഫിറോസ്, പി.സി വിഷ്ണുനാഥ് തുടങ്ങി നേതാക്കൾ പ ങ്കെടുക്കും. കാണിയൂർപാത, പെരിയ എയർ സ്ട്രിപ്പ്, അജാനൂർ തുറുമുഖം, ജില്ലയ്ക്ക് എയിംസ്, ലോ കോളേജ്, കാഞ്ഞങ്ങാട് ആകാശ പാത, ജില്ലാ ആസ്പത്രി നവീകരണം, തീര ദേശ മേഖലയിൽ ടൂറിസം
ഉപയോഗപ്പെടുത്തൽ, കുശാൽ നഗർ മേൽപ്പാല പ്രവർത്തി ഉടൻ തുടങ്ങുക, അജാനൂർ ഇക്ബാൽ നഗറിൽ മേൽപാലം കൊണ്ടുവരിക തുടങ്ങി നിരവധി ആവശ്യങ്ങൾ യു.ഡി.എഫ് പ്രകടന പത്രികയിലേക്ക് കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും സമർപ്പിക്കുമെന്നും ഭാരവഹികൾ കൂട്ടി ചേർത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരമാവധി ആളുകളെ കാഞ്ഞങ്ങാട് മുനിസിപാലിറ്റി, അജാനൂർ പഞ്ചായത്ത്, മറ്റ് മണ്ഡലത്തിലെ മലയോര പഞ്ചായത്തുകളിൽ നിന്നും പങ്കെടുപ്പിക്കും.
പത്ര സ മ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ.കെ.കെ നാരായണൻ, ജനറൽ കൺവീനർ സി മുഹമ്മദ് കുഞ്ഞി, ട്രഷറർ എബ്രാഹാം തോണിക്കര, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, പ്രചരണ കമ്മിറ്റി ചെയർമാൻ സി.കെ റഹ്മത്തുള്ള, കൺവീനർ എം കുഞ്ഞികൃഷ്ണൻ, ഡി.സി.സി സെക്രട്ടറി പി.വി സുരേഷ് എന്നിവർ സംബന്ധിച്ചു.