മെട്രോ മുഹമ്മദ് ഹാജി സ്മാരക സൗധം ഉദ്ഘാടന പ്രചരണാര്‍ഥം യൂത്ത് ലീഗ് യുവജന സംഗമം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്:: ഫെബ്രുവരി 7ന് ഞായറാഴ്ച നോര്‍ത്ത് ചിത്താരിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന മെട്രോ മുഹമ്മദ് ഹാജി സ്മാരക സൗധത്തിന്റെ ഉദ്ഘാടന പ്രചരണാര്‍ത്ഥം നോര്‍ത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ് യുവജന സംഗമം സംഘടിപ്പിച്ചു .നോര്‍ത്ത് ചിത്താരി മര്‍ഹൂം സി.ബി സുബൈര്‍ നഗറില്‍ വെച്ച് നടന്ന സംഗമം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് സി.എച്ച്.നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു.ജബ്ബാര്‍ ചിത്താരി സ്വാഗതവും ഹസ്സന് യാഫ നന്ദിയും പറഞ്ഞു. ഇബ്റാഹീം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി.
ഇരുപത്തി ഒന്നാം വാര്‍ഡ് മെമ്പര്‍ സി.കെ.ഇര്‍ഷാദിനെ സുബൈര്‍ ബ്രിട്ടീഷും,ഇരുപത്തി രണ്ടാം വാര്‍ഡ് മെമ്പര്‍ ഹാജറ സലാമിനെ മുജീബ് മെട്രോയും ഷാള്‍ അണിയിച്ചു ആദരിച്ചു.വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി.അബൂബക്കര്‍ ഹാജി,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലിം ബാരിക്കാട്,മുജീബ് മെട്രോ,അബ്ദുല്‍ റഹിമാന്‍ ഹാജി,സി.കെ.ആസിഫ്,സുബൈര്‍ ബ്രിട്ടീഷ്,നൗഷാദ് മാണിക്കോത്ത്,സി.കെ.ഷറഫു, സിപി.റഹ്മാന്, ഇഖ്ബാല്‍ വെള്ളിക്കോത്ത്,ജലീല്‍ മെട്രോ, ബഷീര്‍ ചിത്താരി,ഫൈസല്‍ ചിത്താരി, കബീര്‍ മെട്രോ, മുഹമ്മദലി പീടികയില്‍, ഷറഫുദ്ധീന്‍ അക്കരെ,സി.ബി.താഹിര്‍, ഹമീദ്, യാസീന്‍ ചിത്താരി,സി.എച്ച്.അസീസ്, താജുദ്ധീന്‍,സി.ടി. ദില്‍ഷാദ്,എം. അഫ്സല്,സി.എച്ച് ലുഖ്മാന്, മുഹാഷിര്‍, നിഹാം, മുസ്താഖ്, ത്വാഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.