ആലപ്പുഴയിൽ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുലർച്ച വീട്ടിൻനിന്ന് ഇറങ്ങിയ 33കാരി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ,
ആലപ്പുഴ :താമരക്കുളം ചത്തിയറ പുതുച്ചിറയിലെ വെള്ളക്കെട്ടിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിൻറ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. പാവുമ്പയിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതിൽനിന്ന് വ്യാഴാഴ്ച പുലർച്ച 5.30ഓടെ സമീപത്തെ ചിറക്കൽ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ഇവരെ രാവിലെ 7.30ഓടെ പുതുച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ സ്കൂട്ടറും ചെരിപ്പും സമീപത്തുനിന്ന് ലഭിച്ചു.
നാലുവർഷമായി ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഒരുമാസം മുമ്പ് കുട്ടികൾക്കൊപ്പം നാട്ടിൽ വന്ന വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിെൻറ പ്രാഥമികനിഗമനം. നൂറനാട് പൊലീസ് കേസെടുത്തു. മക്കൾ: ദീപിക, കൈലാസ്.