കാഞ്ഞങ്ങാട്ട് ഹോട്ടലുകളിൽ നിന്ന്
പഴകിയ ഭക്ഷണങ്ങൾ പിടികൂടി
കാഞ്ഞങ്ങാട്: നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ പരിശോധന നടത്തി. ഇതില്‍ ചെറുതും വലുതുമായ ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള ചിക്കന്‍,മുട്ട ബീഫ്,മട്ടന്‍, പൊറോട്ട,ചൈനീസ് മസാല,എണ്ണക്കറികള്‍, പഴകിയ എണ്ണ,തൈര്, എന്നിവ ഹെല്‍ത്ത് സ്ക്വാഡ് പിടിച്ചെടുത്തു.
സി.എച്ച് ഫാസ്റ്റ് ഫുഡ് കല്ലൂരാവി, മാവേന റസ്റ്റോറന്റ്, ന്യൂ കാന്റീൻ, ഫിൽഫിൽ റസ്റ്റോറന്റ് പടന്നക്കാട്, വെസ്റ്റിൻഡീസ് കൂൾബാർ, അതിഥി റസ്റ്റോറന്റ്, ഹോട്ടൽ ഹൈഡൈൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത് പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.പി.രാജഗോപാലൻ, ഒന്നാം ഗ്രേഡ് ജൂനീയർ ഹെൽത്ത് ഇൻസ്പെക്ടർ ബീന വി.വി,രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിമ പി .വി,ബിജു അനൂർ ഡ്രൈവർ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി