കരിവെള്ളൂരിൽ ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
കരിവെള്ളൂർ : ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു.
കൊടക്കാട് വെള്ളച്ചാലിലെ മിഥുൻ (23) ആണ് മരിച്ചത്. കരിവെള്ളൂർ മണക്കടവിലെ പരേതനായ പ്രകാശന്റെയും കൊടക്കാട് വെളളച്ചാലിലെ സതിയുടെയും മകനാണ്.
വ്യാഴാഴ്ച രാത്രി ദേശീയപാത കരിവെള്ളൂർ പാലക്കുന്ന് പാട്ടിയമ്മ എ.യു പി സ്കൂളിനു സമീപത്തു വെച്ചായിരുന്നു അപകടം. പരിക്കേറ്റ മിഥുനിനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .