ഇരു വൃക്കയും നഷ്ടപ്പെട്ട യുവാവ്ഉദാരമതികളുടെ സഹായം തേടുന്നു
പാലക്കുന്ന്: ഇരു വൃക്കയും നഷ്ടപ്പെട്ട 32 കാരൻ ഉദാരമതികളുടെ സഹായം തേടുന്നു. ആറാട്ട് കടവ് എരോൾ കുന്നുമ്മലിലെ ശ്യാംകുമാറാണ് ചികിത്സയ്ക്കു പണമില്ലാതെ കഷ്ടത്തിലായത്.
നാട്ടുകാർ ശ്യാംകുമാറിന്റെ പേരിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കെ. കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.രാജേന്ദ്രൻ, വാർഡ് അംഗം കസ്തുരി ബാലൻ, മധു മുതിയക്കാൽ, വി.ആർ. ഗംഗാധരൻ, എ. ബാലകൃഷ്ണൻ, ശശി കട്ടയിൽ എന്നിവർ സംസാരിച്ചു. സഹായ കമ്മിറ്റി ഭാരവാഹികൾ: കെ.വി. രാജേന്ദ്രൻ(ചെയ), കെ. കമലാക്ഷൻ(കൺ), ബി. ജഗദീഷൻ(ട്രഷ).