ജില്ല കളരിപ്പയറ്റ് അസോസിയേഷന് അനധികൃത മത്സരം നടത്തി കളരി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നു
കാസർകോട്: ജില്ല സ്പോര്‍ട്ട്സ് കൗണ്‍സില്‍ പിരിച്ച് വിടാന്‍ നിര്‍ദ്ദേശിച്ച കാസര്‍ഗോഡ് ജില്ല കളരിപ്പയറ്റ് അസോസിയേന്‍ മത്സരത്തിന് സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ അംഗികാരമുണ്ടെന്ന് കളരി വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് 24 ന് പരപ്പ എടത്തോട് വച്ച് സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരം നടത്തുകയും 31ന് ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ ചെറുവത്തൂര്‍ കണ്ണാടിപ്പാറയില്‍ മത്സരം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയുമാണ്.. ജില്ല സ്പോര്‍ട്ട്സ് ചാമ്പ്യാന്ഷിപ്പുകള് ഒബ്സര്‍വ്വറുടെ കര്‍ശന നീരിക്ഷണത്തിലാണ് നടത്തേണ്ടത് എന്നാല്‍ പരപ്പയില്‍ നടന്ന മത്സരത്തിന് ഒബ്സര്‍വര്‍ ഇല്ലായിരുന്നു , അനധികൃത മത്സരമാണ് എന്ന് ജില്ല സ്പോര്‍ട്ട്സ് കൗണ്‍സിലും കണ്ടെത്തിയിരുന്നു. ജില്ല സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ അന്വേഷണ കമ്മറ്റി അംഗങ്ങള്‍ ആകെ 3 കളരികള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു എന്ന് കണ്ടെത്തിയതിനാല്‍ കളരിപയറ്റ് അസോസിയേഷന് പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലയില്‍ 26 സജീവ കളരികളും 750 ല്‍ പരം കളരി വിദ്യാര്‍ത്ഥികളും നിലനില്ക്കുമ്പോള് ആണ് 60 -തില്‍ താഴെ കുട്ടികളെ വച്ച് ജില്ല മത്സരം എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നത്. സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ നിരീക്ഷകന് ഇല്ലാത്തതിനാല്‍ ജില്ല മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത ഇല്ല , കുട്ടികളെയും രക്ഷിതാക്കളെയും ജനപ്രതിനിധികളെയും തെറ്റിധരിപ്പിച്ചു കൊണ്ട് ജില്ല കളരിപ്പയറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ തീര്‍ത്തും അനധികൃതമാണെന്ന് ജില്ല സ്പോര്‍ട്ട് കൗണ്‍സില്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം സെന്റ് തോമസ് എല്‍ പി സ്ക്കൂള് ചിറ്റാരിക്കാലില്‍ വെച്ച് നടന്ന അനധികൃത മത്സരത്തിന് എതിരെ സംസ്ഥാന മനുഷ്യവകാശ കമ്മിഷനും പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വ്യാജ രേഖ ചമച്ച് ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കളരിപ്പയറ്റ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സിലും പരാതി നിലനില്ക്കുമ്പോള് ആണ് അസോസിയേഷന് വീണ്ടും അനധീകൃത മത്സരം നടത്താന്‍ തയ്യാറെടുക്കുന്നത്. പരപ്പയില്‍ വെച്ച് നടന്ന ജില്ല തല മതസരത്തില്‍ അര്‍ഹരായ കളരി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താത്തതിനാല്‍ അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് കളരി ഗുരുക്കന്മാര് . നാഥനില്ല കളരികളുമായി കളരിപ്പയറ്റ് അസോസിയേഷന് പ്രവര്‍ത്തിക്കുമ്പോള്‍ യഥാര്‍ത്ഥ കളരി ഗുരുക്കന്മാരും കളരി വിദ്യാര്‍ത്ഥികളും വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. തുളുനാടിന്റെ കളരി പാരമ്പര്യത്തെ മുറുകെ പിടിച്ചു കൊണ്ട് അങ്കകലിപ്പോടു കൂടി കളരിപയറ്റ് അസോസിയേഷനെതിരെ തിരിഞ്ഞിരിക്കുകയാണ് കളരി ഗുരുക്കന്മാര് .ഇരുസംബന്ധിച്ച് ചേർന്ന വാര്‍ത്ത സമ്മേളനത്തില്‍ കളരി ഗുരുക്കന്മാരായ ഡോ: വി.വി. ക്രിസ്റ്റോ, ടി.വി സുരേഷ്, കെ.എസ് ജെയ്സന് , ജ്യോതിഷ് സെബാസ്റ്റ്യന്‍, രാജേഷ് കെ , ഉമേഷ് കെ , കെ.എം ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.