മലപ്പുറം എടക്കരയിൽ മാതാവ് മരിച്ച് ഒന്നര മണിക്കൂറിനകം മകളും മരിച്ചു
മലപ്പുറം : നാരോക്കാവ് ഒന്നാംപടിയിലെ മൂത്തേടത്ത് ഉണ്ണിമോതി ഹാജിയുടെ ഭാര്യ ആയിശ (67), മകളും തണ്ണിക്കടവിലെ പുല്ലാണി ആലിപ്പുവിെന്റ ഭാര്യയുമായ സുഹ്റാബി (51) എന്നിവര്‍ ഒന്നര മണിക്കൂറിെന്റ വ്യതാസത്തില്‍ മരിച്ചു. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആയിശ മരിച്ചത്.
ആയിശയുടെ മൃതദേഹം വീട്ടിെലത്തിച്ച ഉടന്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂത്തമകള്‍ സുഹാറാബിയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി 12ഓടെ മരിച്ചു. ആയിശയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പാലേമാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും സുഹ്റാബിയുടെ മൃതദേഹം 11ന് തണ്ണിക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.
ആയിശയുടെ മറ്റു മക്കള്‍: റംലത്ത്, മൈമൂന, ഖദീജ, അബ്ദുന്നാസര്‍, സല്‍മത്ത്. മരുമക്കള്‍: നസീര്‍, മുഹമ്മദ്, ജാഫര്‍, ജംഷീന, ഷാജഹാന്. സുഹ്റാബിയുടെ മക്കള്‍: ലബീബ്, നിജൂബ്, നജ്മ. മരുമക്കള്‍: ശബ്ന, റഹീമ, റഊഫ്.