വിചാരണ പോലുമില്ലാതെ ആറ് വർഷത്തിലേറെ യായി യുഎപിഎ നിയമപ്രകാരം യാർവാദ ജയിലിൽ തടവിലാക്കപ്പെട്ട വിചാരണ തടവുകാരി കാഞ്ചൻ നാനവെയർ വിട പറഞ്ഞു.
മുംബൈ: വിചാരണ പോലുമില്ലാതെ ആറ് വർഷത്തിലേറെ യായി യുഎപിഎ നിയമപ്രകാരം യാർവാദ ജയിലി ൽ തടവിലാക്കപ്പെട്ട വിചാരണ തടവുകാരി കാഞ്ച ൻ നാനവെയർ ഹൃദ്രോഗം മൂലം മരണപ്പെട്ടിരിക്കു ന്നു.ജന്മനാൽ തന്നെ ഹൃദയ വൈകല്യരോഗമുള്ള വരായിരുന്ന കാഞ്ചൻ നാനവെയർ. ജനുവരി 16
നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ കാഞ്ച ൻ നാനവെയർ കഴിഞ്ഞ ആറ് വർഷമായി വിചാര ണ പോലും കൂടാതെ യർവാഡ സെൻട്രൽ ജയിലി ൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു.കാഞ്ച ൻ നാനവെയറിന്റെ ദാരുണമായ അന്ത്യം ഇന്ത്യൻ ജുഡീഷ്യറിക്കും സമൂഹത്തിനും കടുത്ത അപമാന മാണ് വരുത്തി വെച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ നിന്നുള്ള വി ദ്യാർത്ഥി അവകാശ പ്രവർത്തകയായ കാഞ്ചൻ നാ നാവെയറെ 2014 ലാണ് മാവോയിസ്റ്റ് ബന്ധം ആ രോപിച്ചു കൊണ്ട് അറസ്റ്റ് ചെയ്യുന്നത്.ഹൃദയ, മസ് തിഷ്ക രോഗത്തെ തുടർന്നാണ് പൂനെയിലെ സർ ക്കാർ സസ്സൂൺ ആശുപത്രിയിൽ വെച്ചാണ് അവർ മരണത്തിന് കീഴടങ്ങുന്നത്.ആദിവാസി സമുഹത്തി ൽ നിന്നുള്ള നാനവെയറിന് മരിക്കുമ്പോൾ 38 വയ സ്സായിരുന്നു പ്രായം. ജന്മനാൽ ഹൃദ്രോഗ വൈകല്യ വുമായി ജനിച്ച നാനവെയറിന് കഴിഞ്ഞ ഒരാഴ്ച യായി മസ്തിഷ്ക രോഗവും ബാധിച്ചിരുന്നു. ജനുവ രി 16 ന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തുന്നതു വ രെ ജയിലധീകൃതരോ ആശുപത്രി അധികൃതരോ ഈ വിവരം തങ്ങ ളെ അറിയിച്ചിട്ടില്ലെന്ന് അവരുടെ കുടുംബവും അഭി ഭാഷകരും ആരോപിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ,ജാമ്യത്തിനായി
നിരവധി തവണ നാനവെയർ തന്റെ അഭിഭാഷകൻ
മുഖേന സെഷൻസ് കോടതിയേയും ബോംബെ ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഓരോ തവ ണയും അത് നിരസിക്കപ്പെടുകയായിരുന്നു എന്നാ ണ് അവരുടെ അഭിഭാഷകൻ പാർത്ത് ഷാ പറയു ന്നത്.ഇക്കഴിഞ്ഞ ഒക്ടോബറിൽ,ഹൃദയം മാറ്റിവെയ് ക്കൽ ശാസ്ത്രക്രിയ്ക്കായുള്ള ഡോക്ടർമാരുടെ ശുപാർശയടക്കമുള്ള മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം ദുർബ്ബലമായ ആരോഗ്യ കാരണങ്ങൾ ചൂ ണ്ടി കാണിച്ചു കൊണ്ട് ജാമ്യത്തിനായുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും അത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
നാനവെയറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ വാദം കേട്ടപ്പോൾ,ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമാ ണ് അവരുടെ ജീവൻ ഉറപ്പു വരുത്താൻ സാധിക്കു ന്ന ഒരേ ഒരു മാർഗ്ഗമെന്ന യാഥാർഥ്യം കോടതിയെ അറിയിച്ചെങ്കിലും അവരുടെ ആരോഗ്യസ്ഥിതിയെ ക്കുറിച്ചും അടിയന്തിര വൈദ്യസഹായത്തിന്റെ ആ വശ്യകതയെക്കുറിച്ചും അഭിപ്രായം പറയാൻ കോട തി ഒരു കമ്മിറ്റിയെ രൂപീകരിക്കുകയായിരുന്നു.ഒരു
മനുഷ്യന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള, അത്തരമൊരു അടിയന്തിര പ്രാധാന്യ മുള്ള കാര്യത്തിൽ പോലും തീരുമാനമെടുക്കാൻ മാ സങ്ങളെടുത്തു.ആ കാലതാമസത്തിനിടയിൽ കോ ടതിയുടെ തീരുമാനങ്ങൾക്ക് കാത്തു നിൽക്കാതെ അവർ ഈ ലോകത്തു നിന്നും യാത്രയാവുകയായി രുന്നു.
നാനാവെയറിനെതിരെ ആരോപിക്കപ്പെട്ട ഒമ്പത് കേസുകളിൽ ആറ് കേസുകളിൽ നിന്ന് അവർ ഇതി നകം കുറ്റവിമുക്തയാക്കപ്പെട്ടു കഴിഞ്ഞിരുന്നു.മൂന്ന് കേസുകൾ-ഗാഡ്ചിരോലി,പൂനെ,ഗോണ്ടിയ എന്നി വിടങ്ങളിൽ ഒന്ന് വീതം കേസുകളാണ് ഇനി വിധി പ റയാനായി ബാക്കിയുണ്ടായിരുന്നത്. കഴിഞ്ഞ ആറു വർഷത്തിലേറെ കാലമായി മഹാരാഷ്ട്രയിലെ വിവി ധ ജയിലുകളിൽ കഴിയേണ്ടി വന്ന വിചാരണ തടവു കാരി മാത്രമായിരുന്നു അവർ. ഭർത്താവ് അരുൺ ബെൽകെയോടൊപ്പം യുഎപിഎ നിയമത്തിലെ വി വിധ വകുപ്പുകൾ പ്രകാരമാണ് അവരെ അറസ്റ്റ് ചെ യ്തത്.അരുൺ ബെൽകെ ഇപ്പോഴും തടവിലാണ്. രോഗം മൂർച്ഛിച്ച് ഗുരുതരമായപ്പോൾ പോലും അടി യന്തിരമായി അവരുടെ കുടുംബാംഗങ്ങളെ അറിയി ക്കാനുള്ള ഒരു സാമാന്യ മര്യാദ പോലും ജയിൽ അ ധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.ബെൽകെ യുടെ കുടുംബത്തിന്, അവരുടെ ആരോഗ്യനില ക്ഷ യിക്കുന്നത് സംബന്ധിച്ച് ഒരു കത്ത് ലഭിക്കുന്നത് ജ നുവരി 24 നാണ്.ഒടുവിൽ,ഇന്നലെ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ മരണപ്പെട്ടതായി,മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള ഒരു ഫോൺ സന്ദേശമാ ണ് ലഭിക്കുന്നത് എന്നാണ് അഭിഭാഷകനായ പെർ ത്ത് ഷാ പറയുന്നത്. ബന്ധുമിത്രാദികൾക്ക് അ ന്ത്യോപചാരങ്ങൾ അർപ്പിക്കുന്നതിന് വേണ്ടി അവ രുടെ ശരീരമെ ങ്കിലും ചന്ദ്രപുർ ജില്ലയിലെ ബല്ലാർ ഷാ സിറ്റിയിൽ എത്തിക്കുന്നതിന് വേണ്ടി അനുമതി ക്കായി കോടതിയെ സമീപിക്കാനാണ് അഭിഭാഷക രുടെ സംഘം ശ്രമിക്കുന്നത്.ജനുവരി 24 ന് നാനവെ യറിന്റെ ഭർ ത്താവിന്റെ ബന്ധുക്കൾക്ക് ലഭിച്ച ക ത്തിൽ പറയുന്നത് “അവർക്ക് അസുഖമാണ് എന്ന് മാത്രമാണ് ”
2004 മുതലാണ് നാനവെയർ വിദ്യാർത്ഥി അവകാ ശ പ്രവർത്തകയായി സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാ ഗമായി പ്രവർത്തനമാരംഭിക്കുന്നത്.ബെൽകെയുൾ
പ്പെടെ മറ്റു നൂറോളം വിദ്യാർത്ഥികൾ “ദേശഭക്തി യു വ മഞ്ച് ” എന്ന സംഘടനയുടെ പ്രവർത്തകരായിരു ന്നു, അക്കാലം മുതൽ അവരുടെ സഹപ്രവർത്തക യായിരുന്ന അനുരാധ സോനുലെ പറയുന്നു. 2011 ൽ സോനുലെയും സമാനമായ ആരോപണങ്ങളോ ടെ,കബീർ കാല മഞ്ച് എന്ന സംഘടനയുടെ സാം സ്കാരിക പ്രവർത്തകരോടൊപ്പം മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2014 അവർക്ക് ജാമ്യം ല ഭിക്കുകയുണ്ടായി.മനുസ്മൃതിയിലെ ജാതി നിയമ ങ്ങളാണ് ഇന്നും ഇന്ത്യയിലെ തടവറകളെ ഭരിക്കുന്ന ത്.നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ ഞങ്ങൾ പങ്കെടുക്കുകയും കർഷകരെയും ആദിവാസി, ദലി ത് സമുദായങ്ങളെയും സംബന്ധിച്ച പ്രശ്നങ്ങൾ ക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാതെ വളരെ സജീ വമായിത്തന്നെ ഈവക പ്രവർത്തനങ്ങളിൽ കാഞ്ച ൻ പങ്കെടുത്തിട്ടുണ്ട്.സൊനൂലേ അനുസ്മരിക്കുന്നു.
മാവോയിസ്റ്റുകളുടെ മുന്നണി സംഘടനയാണ് “ദേശ ഭക്തി യുവ മഞ്ച് ” എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് 2008ൽ നാനെവെയറിനെയും ബെൽക്കെ യെയും അറസ്റ്റ് ചെയ്യുന്നു.അവർ ഇരുവരെയും ഒരു ഡസനോളം മറ്റു പ്രവർത്തകരെയും ആ പ്രദേശ ത്തെ നക്സൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് യുഎപി എ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്. ഏഴു മാസ ത്തോളം ഏകാന്ത തടവിൽ കഴിഞ്ഞതിനു ശേഷമാ ണ് അവർ ജയിൽ മോചിതരാകുന്നത്.നാനവെയറി ന്റെ ആരോഗ്യസ്ഥിതി മോശമാകുന്നു എന്ന വിവരം ലഭിച്ച ഉടനെ തന്നെ അവരെ കാണാനായി സോനൂ ലെ സസൂൺ ആശുപത്രിയിലെത്തിയെങ്കിലും അവ രെ കാണാൻ അനുവദിച്ചില്ല.”നാനവേയറെ കാണാ ൻ അവർ എന്നെ അനുവദിച്ചില്ലെങ്കിലും ശസ്ത്രക്രി യയെ കുറിച്ചുള്ള വിവരങ്ങൾ എനിക്ക് ലഭിച്ചു. തല വേദനിക്കുന്നതായി അവർ പറയുന്നതായും,തല ച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചിട്ടുള്ളതായും ഡോ ക്ടർ എന്നോട് പറഞ്ഞു. പൂനെയിലുള്ള മറ്റൊരു അ ഭിഭാഷകയായ ഗായത്രി കാംബ്ലിയെ നാനവെയറെ സന്ദർശിക്കുവാൻ അനുവദിച്ചു. ശസ്ത്രക്രിയമൂലം നാനവെയർ വളരെ അവശയായിരുന്നു.ഭർത്താവ് ബെൽക്കെയ്ക്ക് അവരെ സന്ദർശിക്കുവാൻ കോട തി അനുമതി നൽകിയെങ്കിലും ജയിൽ അധികൃതർ നടപടികൾ നീക്കാത്തത് മൂലം ജീവനോടെ അദ്ദേഹ ത്തിന് അവരെ കാണാൻ സാധിച്ചില്ല.
കഴിഞ്ഞ മാർച്ചിൽ കോവിഡ് 19 മഹാമാരി പൊട്ടി പ്പുറപ്പെട്ട ഉടനെ തന്നെ വിചാരണത്തടവുകാരയെ ല്ലാം വിട്ടയക്കാനായി സുപ്രീംകോടതി സ്വയമേവ ഉ ത്തരവിറക്കി.മഹാരാഷ്ട്ര സർക്കാരും വിചാരണ നേരിടുന്ന പതിനോരായിരത്തോളം തടവുകാരെ ജയിൽ മോചിതയാകും എന്നും ഉറപ്പു നൽകിയിരു ന്നു.ഏതാനും പേരെ മാത്രം തുറന്നു വിട്ടു കൊണ്ട് മറ്റുള്ളവരെ അതേപോലെ നിലനിർത്തുകയാണ് ഉണ്ടായത്. ഗുരുതരമായ സാമ്പത്തിക കുറ്റങ്ങൾ ബാങ്ക് തട്ടിപ്പുകൾ യുഎപിഎ നിയമം പോലെയുള്ള സവിശേഷ നിയമങ്ങൾ എന്നിവ പ്രകാരം വിചാരണ നേരിടുന്നവർ എന്നിവരെ ജയിലുകളിൽ തന്നെ പാ ർപ്പിക്കാനാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ഏക പക്ഷീയമായി തീരുമാനമെടുത്തത്. യുഎപിഎ നിയ മപ്രകാരമുള്ള വിചാരണ നേരിടുന്നതിനാൽ നാന വെയറിന് ജയിൽ മോചിതയാകാനുള്ള അർഹത നേടാൻ സാധിച്ചില്ല. അവരുടെ ഗുരുതരമായ ആ രോഗ്യസ്ഥിതി പോലും പരിഗണനയ്ക്കെടുത്തില്ല.
നാനവെയറിന്റെ അഭിഭാഷകനായ റോഹൻ നെ ഹാർ പറയുന്നത്, 2014 ൽ അവരുടെ അറസ്റ്റിന്
ഇടയാക്കിയ കേസിൽ പോലും അവർ ശിക്ഷിക്ക പ്പെട്ടിട്ടില്ല.പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ ഗുരു തരമായ അവരുടെ ആരോഗ്യാവസ്ഥ കണക്കിലെ ടുത്ത് പോലും കോടതികൾക്ക് അവർക്ക് അനുകൂ കൂലമായ ഉത്തരവിറക്കി കൊണ്ട് അവർക്ക് ജാമ്യം അനുവദിക്കുന്നതിനായി കഴിഞ്ഞില്ല.മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ പങ്കെടുത്തു എന്നുള്ളതാണ് അ വർക്കെതിരായി ഉന്നയിക്കപ്പെട്ട പ്രധാന ആരോപ ണം.പക്ഷേ യഥാർത്ഥത്തിൽ അവർ അതിൽ പങ്കെ ടുത്തിട്ടുണ്ടോ എന്ന കാര്യം നമുക്കറിയില്ല.വിചാര ണ തടവുകാരിയായി അവർ ശിക്ഷിക്കപ്പെടുകയാ യിരുന്നു. ജുഡീഷ്യറിയുടെയും ഭരണകൂടങ്ങളുടെ യും അനാവശ്യമായ കടുംപിടുത്തത്തിന്റെയും പിടി വാശിയുടേയും മനുഷ്യത്വമില്ലായ്മയുടെയും ഫലമാ യി ഇന്ത്യൻ തടവറയിൽ ഒരു രക്തസാക്ഷി കൂടി പി റന്നു വീണു.ഒരു വിചാരണ തടവുകാരിയെന്ന നില യിൽ ആറ് വർഷം നീണ്ട തടവറവാസത്തിന്റെ അ ന്ത്യം മരണമായി മാറിയ കാഞ്ചൻ നാനവെയറിന്റെ ദാരുണമായ അന്ത്യം, ഇന്ത്യൻ ജുഡീഷ്യറിക്കും സമൂ ഹത്തിനും കടുത്ത അപമാനമാണ് വരുത്തി വെച്ചി രിക്കുന്നത്.