കാഞ്ഞങ്ങാട് നഗരസഭ പി.എം എ വൈ സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി കുടുംബ സംഗമം നടന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കേരള സർക്കാർ ലൈഫ്മിഷൻ പി.എം എ വൈ സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി കുടുംബ സംഗമം 2021 കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ ഉദുമ എം.എൽ.എ , കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലി ആറങ്ങാടി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ബിൾടെക് അബ്ദുള്ള, മുന്‍ ചെയർമാൻ വി വി രമേശൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാനകിക്കുട്ടി,കെ.വി സരസ്വതി,അനീഷ്.കെ.കെ,മായാകുമാരി കൗൺസിലർമാരായ വന്ദന ബൽരാജ്,ബനീഷ് രാജ്
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി ജയചന്ദ്രൻ.പി.വി നന്ദി പറഞ്ഞു.