കോവിഡ്: നാളെ മുതല്‍ കര്‍ശന നിയന്ത്രണം; 25,000 പൊലീസുകാരെ നിയോഗിക്കും, രാത്രിയാത്ര ഒഴിവാക്കണം.മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പൊലീസ് പരിശോധന വ്യാപകമാക്കും. പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ കണ്ടെത്താന്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പൊലീസുകാരെ നിയോഗിക്കും.
വിവാഹത്തിനും സമ്മേളനത്തിനും അടച്ചിട്ട ഹാളുകളില്‍ വലിയ തോതിലുള്ള ആള്‍ക്കൂട്ടം സംഘടിക്കുന്നത്? അനുവദിക്കില്ല. പകരം തുറസ്സായ സ്ഥലങ്ങളില്‍ അകലം പാലിച്ച് ഇത്തരം പരിപാടികള്‍ നടത്തണം. വിവാഹ ചടങ്ങുകളിലെ പങ്കാളിത്തം നിയന്ത്രിക്കണം. രാത്രി 10 മണിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ രാത്രി യാത്ര നടത്താവൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.