സംസ്ഥാനത്ത് ഇന്ന് 5771പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 5228 മരണം 19 രോഗമുക്തി 5594 കാസര്‍കോട് 84
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,59,221 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3682 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 738, കൊല്ലം 679, കോഴിക്കോട് 567, കോട്ടയം 483, പത്തനംതിട്ട 414, ആലപ്പുഴ 426, തൃശൂര്‍ 414, മലപ്പുറം 394, തിരുവനന്തപുരം 313, ഇടുക്കി 263, കണ്ണൂര്‍ 199, പാലക്കാട് 89, വയനാട് 185, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, എറണാകുളം, പാലക്കാട്, വയനാട് 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5594 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 270, കൊല്ലം 547, പത്തനംതിട്ട 529, ആലപ്പുഴ 391, കോട്ടയം 482, ഇടുക്കി 282, എറണാകുളം 792, തൃശൂര്‍ 612, പാലക്കാട് 148, മലപ്പുറം 387, കോഴിക്കോട് 610, വയനാട് 224, കണ്ണൂര്‍ 274, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,392 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,35,046 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,126 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,809 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ (സബ് വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 404 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസര്‍കോട് ജില്ലയില്‍ 84 പേര്‍ക്ക് കോവിഡ്, 46 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26174 ആയി. ചികിത്സയിലുണ്ടായിരുന്ന 46 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5851 പേര്
വീടുകളില്‍ 5433 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1802 (ആര് ടി പി സി ആര്-311, ആന്റിജന്‍-1488, ട്രൂനാറ്റ്-3) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 505 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 85 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 47 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ 889 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 651 പേരും വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 272 ആയി.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബദിയഡുക്ക-1
ബളാല്‍-5
ബേഡഡുക്ക-8
ചെമ്മനാട്-3
ചെങ്കള-4
മംഗലാപുരം-1
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-2
കളളാര്‍-4
കാഞ്ഞങ്ങാട്-3
കാറഡുക്ക-1
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-5
കോടോം ബേളൂര്‍-1
കുറ്റിക്കോല്‍-1
മധൂര്‍-4
മടിക്കൈ-2
മുളിയാര്‍-3
നീലേശ്വരം-1
പൈവളിഗ-1
പളളിക്കര-2
പനത്തടി-3
പിലിക്കോട്-6
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-1
ഉദുമ-3
വെസ്റ്റ് എളേരി-4
കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:
അജാനൂര്‍-1
ബളാല്‍-6
ബേഡഡുക്ക-4
ചെമ്മനാട്-1
ചെങ്കള-2
കാഞ്ഞങ്ങാട്-3
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-2
മധൂര്‍-1
മടിക്കൈ-3
മംഗല്പാടി-2
മീഞ്ച-2
നീലേശ്വരം-5
പടന്ന- 1
പൈവളിഗ-1
തൃക്കരിപ്പൂര്‍-1
ഉദുമ-2
വെസ്റ്റ് എളേരി-3
മറ്റ് ജില്ല
പൊതുകല്ല്-1
അമ്പലപുഴ-1