അവശനാടക പ്രവർത്തകർക്ക് കൈത്താങ്ങുമായി തിയേറ്റർ ഗ്രൂപ്പ്
കാഞ്ഞങ്ങാട്: കോവിസ് മഹാമാരി തകർത്തെറിഞ്ഞ നാടക കലാകാരന്മാരുടെ ദുരിത ജീവിതത്തിന് കൈത്താങ്ങായി തിയേറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട്.
കാലം ആവശ്യപ്പെടുന്ന ചില നിയോഗങ്ങളുണ്ട് …
അത്തരമൊന്നാണ് തീയേറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട് എന്ന പേരിൽ തങ്ങൾ മുന്നോട്ടു വച്ച ആശയമെന്ന് ഭാരവാഹികൾ കാഞ്ഞങ്ങാട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അമിതാഘോഷങ്ങളില്ലാതെ തുടക്കമെന്ന നിലയിൽ ഒരു ഹ്രസ്വ നാടകം. ജനുവരി 31 ന് വൈകിട്ട് 6 മണിക്ക്
. ഹൊസ്ദുർഗ് യു. ബി.എം.സി.എ.എൽ.പി.സ്കൂൾ (കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിനു സമീപം ) അങ്കണത്തിൽ
പുലികേശി – 2
അരങ്ങേറും.
താളം തെറ്റാതെ പുതിയ ചുവടുകളുമായി വരുന്ന ശത്രുവിനു മുന്നിൽ പഴയ ചുവടുകൾ വെച്ച് കോമാളിയായി മാറുന്ന പുതിയ കാലത്തെ മനുഷ്യന്റെ കഥ. മനുഷ്യന്റെ സമകാലികത നവീനവും പുരാഗമനപരവുമാണെന്ന പൊതു തത്ത്വത്തെ റദ്ദ് ചെയ്യുന്നു “പുലികേശി 2*
തിയറ്റർഗ്രൂപ്പിന്റെ തുടർയാത്രയ്ക്ക് എല്ലാവിധ സഹായവു നാടക പേമികളിൽ നിന്നുണ്ടാവണമെന്ന് തിയേറ്റർ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ
കാഡിനേറ്റർ : സി.നാരായണൻ, കാഞ്ഞങ്ങാട്. ഡയറക്ടർ ഇ വി ഹരിദാസ്, സോ’ സി.ബാലൻ, സി.പി ശുഭ, നാടകപ്രവർത്തകൻ ചന്ദ്രൻ എന്നിവർ പങ്കെടുത്ത