തൃശ്ശൂരിൽ പുളിക്കല്ലില്‍ ആദിവാസി മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു
തൃശൂർ: പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60 ) മരിച്ചു. എലിക്കോട് കോളനിയിലെ മൂപ്പനാണ് ഉണ്ണിച്ചെക്കൻ. തുടയില്‍ കുത്തേറ്റ ഉണ്ണിച്ചെക്കനെ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അൽപം ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. കൊല്ലപ്പെട്ട ഉണ്ണിച്ചെക്കൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.